സംസം കിട്ടാൻ ഓൺലൈനിൽ പണമടയ്​ക്കണം

കിങ്​ അബ്‌ദുല്ല സംസം പ്രൊജക്​റ്റിന്റെ ഭാഗമായുള്ള സേവനമാണ് ഈ മാസം മുതൽ ഓൺലൈൻ പേയ്​മെൻറ്​ പ്രകാരമാക്കിയത്​. ഇതനുസരിച്ച് മക്കയിലെ ഖുദൈ ഉൾപ്പെടെയുള്ള സംസം വിതരണ കേന്ദ്രങ്ങളിൽ മദാ, ക്രെഡിറ്റ് കാർഡുകൾ വഴി മാത്രമേ പണം സ്വീകരിക്കൂ.

zamzam water bottle available  only on digital payment

റിയാദ്​: ​സംസം വെള്ളം കുപ്പികളിൽ കിട്ടാൻ ഇനി മുതൽ ഒാൺലൈനിൽ പണമടയ്​ക്കണം. നേരിട്ട്​ പണം കൊടുത്തു വാങ്ങുന്ന സംവിധാനം ഇനി വിദേശത്ത്​ നിന്നെത്തുന്ന തീർത്ഥാടകർക്ക്​ മാത്രം. സൗദി നാഷനൽ വാട്ടർ കമ്പനിയുടെ കീഴിൽ മക്ക കേന്ദ്രമാക്കി സംസം കുപ്പിയിലാക്കി നൽകുന്നതിനാണ്​ ഡിജിറ്റൽ പേയ്​മെൻറ്​ നിർബന്ധമാക്കിയത്​.

കിങ്​ അബ്‌ദുല്ല സംസം പ്രൊജക്​റ്റിന്റെ ഭാഗമായുള്ള സേവനമാണ് ഈ മാസം മുതൽ ഓൺലൈൻ പേയ്​മെൻറ്​ പ്രകാരമാക്കിയത്​. ഇതനുസരിച്ച് മക്കയിലെ ഖുദൈ ഉൾപ്പെടെയുള്ള സംസം വിതരണ കേന്ദ്രങ്ങളിൽ മദാ, ക്രെഡിറ്റ് കാർഡുകൾ വഴി മാത്രമേ പണം സ്വീകരിക്കൂ. അതേസമയം വിദേശത്ത്​ നി​ന്നെത്തുന്ന ഹജ്ജ്, ഉംറ തീർഥാടകർക്ക് പുതിയ നിയമം ബാധകമല്ല. നേരിട്ട്​ പണം നൽകി ബോട്ടിലുകൾ വാങ്ങാം. ഡിജിറ്റൽ പേയ്​​മെൻറ്​ നിർബന്ധമല്ല. ഇങ്ങനെ വരുന്ന തീർഥാടകർക്ക് സൗദിയിൽ ബാങ്ക് അക്കൗണ്ടോ ഓൺലൈനായി പണമടക്കാനുള്ള സംവിധാനമോ ഉണ്ടാവില്ല എന്ന കാരണാത്താലാണ്​ ഇളവ് നൽകുന്നത്.

രാജ്യത്തെ പണമിടപാടുകളെല്ലാം പരമാവധി ഡിജിറ്റലാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സംസം വിതരണത്തിലും പുതിയ സംവിധാനം ഏർപ്പെടുത്തിയത്​. 

Latest Videos
Follow Us:
Download App:
  • android
  • ios