'പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവ്', ആരാധന വെളിപ്പെടുത്തി യൂസഫലി; 2 കോടി രൂപയുടെ വാഗ്ദാനം സിഎച്ച് ഫൗണ്ടേഷന്

സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ സി എച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം യൂസഫലി ഏറ്റുവാങ്ങി

Yusuf Ali praises CH Muhammed Koya and gave 2 crore rupees to CH Foundation asd

ദുബായ്: കുട്ടിക്കാലത്ത് സി എച്ച് മുഹമ്മദ് കോയയുടെ ആരാധകനായിരുന്നു താനെന്ന് വ്യവസായി എം എ യൂസഫലി. പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവാണ് സി എച്ച് മുഹമ്മദ് കോയ എന്ന് എം എ യൂസഫലി പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ സി എച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. എം കെ മുനീറാണ് പുരസ്കാരം നൽകിയത്.

അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം! പുതിയ ന്യൂനമർദ്ദം കേരളത്തിന് ഭീഷണിയാകുമോ? അറിയേണ്ടതെല്ലാം

സഹിഷ്ണുതയും സഹവര്‍ത്തിത്വവും കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹത്തെ കേരളത്തില്‍ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതിൽ സി എച്ചിനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സി എച്ച് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായ സി എച്ച് കാന്‍റീനിന് എം എ യൂസഫലി 2 കോടി രൂപ വാഗ്ദാനം ചെയ്തു. ഡോ. എം കെ മുനീര്‍ എം എല്‍ എയുടെ നേതൃത്വത്തിലാണ് സി എച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

യൂസഫലിയ്ക്ക് അഫാന്‍റെ പിറന്നാള്‍ സമ്മാനം; കണ്ണുകെട്ടി ചടുലവേഗത്തിലുള്ള ക്യൂബിങിലൂടെ കാഴ്ചക്കാരെയും ഞെട്ടിച്ച

അതിനിടെ കണ്ണുകെട്ടി റുബിക്സ് ക്യൂബിലെ കട്ടകള്‍ ക്രമപ്പെടുത്തി ചടുലവേഗത്തില്‍ യൂസഫലിയുടെ ചിത്രം തീര്‍ത്തതിന്‍റെ വാർത്തയും ഇന്ന് പുറത്തുവന്നിരുന്നു. ലുലു മാളിലെ റുബിക്സ് ക്യൂബ് പ്രകടനത്തിനിടെയാണ് ഗിന്നസ് റെക്കോര്‍‍‍ഡുകാരന്‍ അഫാന്‍ കുട്ടി, എം എ യൂസഫലിയ്ക്ക് ഈ അപ്രതീക്ഷിത പിറന്നാള്‍ സമ്മാനമൊരുക്കിയത്. ക്യൂബുകളില്‍ അക്ഷരങ്ങള്‍ വിതറി ഹാപ്പി ബര്‍ത്ത് ഡേ ടവറും യൂസഫലിക്കായി അഫാന്‍ കുട്ടി ഒരുക്കി. റുബിക്സ് ക്യൂബില്‍ അദ്ഭുതം തീര്‍ത്ത് ശ്രദ്ധേയനായ അഫാന്‍ ലുലു മാളിലെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായാണ് പ്രകടനം കാഴ്ചവെയ്ക്കാനെത്തിയത്. കണ്ണുകള്‍ കെട്ടി ക്യൂബുകളില്‍ അക്ഷരങ്ങള്‍ ക്രമപ്പെടുത്തി കാഴ്ചക്കാരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിച്ച അഫാന്‍ അടുത്ത പ്രകടനമായി എം എ യൂസഫലിയ്ക്ക് പിറന്നാള്‍ സമ്മാനം തീര്‍ക്കുകയായിരുന്നു. ആദ്യം 121 റുബിക്സ് ക്യൂബുകളില്‍ അക്ഷരങ്ങള്‍ ക്രമപ്പെടുത്തി ' ഹാപ്പി ബര്‍ത്ത്ഡേ എം എ യൂസഫലി ' എന്ന ടവര്‍ അഫാന്‍ തയ്യാറാക്കി. പിന്നാലെ ആറ് മിനിട്ടിനുള്ളില്‍ 42 റുബിക്സ് ക്യൂബുകള്‍ കൊണ്ടാണ് യൂസഫലിയുടെ ചിത്രം അഫാന്‍ ഒരുക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios