സാഹസിക യാത്രയ്ക്കിടെ മല മുകളില്‍ നിന്നു വീണ് പരിക്കേറ്റയാളെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു
മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്കറ്റെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
മസ്‍കത്ത്: ഒമാനില്‍ സാഹസിക യാത്രയ്ക്കിടെ മലമുകളില്‍ നിന്നു വീണ് പരിക്കേറ്റയാളെ സിവില്‍ ഡിറന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി രക്ഷിച്ചു. സീബ് വിലായത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്കറ്റെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഉടന്‍ തന്നെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. ഇയാളെ കണ്ടെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‍തുവെന്നും അധികൃതര്‍ അറിയിച്ചു.
Read also: യുഎഇയില്‍ തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമത്തില്‍ മാറ്റം
സാഹസിക യാത്രയ്ക്കിടെ മല മുകളില്‍ നിന്നു വീണ് പരിക്കേറ്റയാളെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു
രേഖകളില്‍ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രവാസികളുടെ സംഘം ഒമാനില്‍ അറസ്റ്റിലായി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംഘം തട്ടിപ്പിന് ശ്രമിച്ചതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.
ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിയെടുക്കാനായി പ്രതികള്‍ കൃത്രിമ രേഖകളുണ്ടാക്കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് റോയല്‍ ഒമാന്‍ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റും മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡും നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ കുടുങ്ങിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Read also: മോഷണം പിടിക്കപ്പെട്ടു; യുഎഇയില്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത