ബഹ്റൈനില്‍ കാറുകളും ട്രക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
റോഡില്‍ ഒരു ട്രക്കും രണ്ട് കാറുകളും കൂട്ടിയിടിക്കുകയായിരുന്നുവെന്ന വിവരം മാത്രമാണ് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പിലുള്ളത്.
മനാമ: ബഹ്റൈനില്‍ രണ്ട് കാറുകളും ഒരു ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇസ്‍തിഖ്‍ലാല്‍ ഹൈവേയിലായിരുന്നു അപകടം. 32 വയസുകാരിയാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരിയാണെന്ന വിവരം ലഭ്യമായിട്ടില്ല.
റോഡില്‍ ഒരു ട്രക്കും രണ്ട് കാറുകളും കൂട്ടിയിടിക്കുകയായിരുന്നുവെന്ന വിവരം മാത്രമാണ് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പിലുള്ളത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read also: കുവൈത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം
വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വയസുള്ള കുട്ടി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് നാല് വയസുള്ള കുട്ടി മരിച്ചു. സുലൈബിയ ഏരിയയിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ കാലപ്പഴക്കവും യഥാവിധം അറ്റകുറ്റപ്പണികള്‍ നടത്താത്തുമാണ് അപകട കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.
സുലൈബിയയില്‍ ബിദൂനി (ഒരു രാജ്യത്തെയും പൗരത്വമില്ലാത്തവര്‍) കുടുംബം താമസിച്ചിരുന്ന വീടാണ് തകര്‍ന്നു വീണത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് രക്ഷാ പ്രവര്‍ത്തകരുടെ സംഘം സ്ഥലത്തെത്തി. ഇവര്‍ കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റി നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി പിന്നീട് മരണപ്പെട്ടു.
കുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ മറ്റ് ഏതാനും പേരും ഇതേ വീട്ടില്‍ തന്നെ താമസിച്ചിരുന്നു. ഇവര്‍ക്ക് നിസാര പരിക്കുകളുണ്ട്. കെട്ടിടം വളരെയേറെ പഴക്കമുള്ളതാണെന്നും അതിന്റെ നിര്‍മാണത്തിലും പിന്നീടുള്ള അറ്റകുറ്റപ്പണികളിലുമെല്ലാം അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്നും അധികൃതരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
Read also: രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നു വീണ് മരിച്ചു