കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള പ്രവാസി മലയാളിയുടെ ഭാര്യയും കുഞ്ഞും താമസ സ്ഥലത്ത് മരിച്ച നിലയില്‍
മദീനയിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ബിജുവിന്റെ ഭാര്യയെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിജുവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി കൊവിഡ് ഭയന്ന് ആത്മഹത്യ ചെയ്തയാണെന്ന് സൂചന. മണിപ്പൂര്‍ സ്വദേശിയായ ഇവരുടെ ഭര്‍ത്താവ് കോഴിക്കോട്, കെയിലാണ്ടി അരിക്കുളം സ്വദേശി ബിജു കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. യുവതിയ്ക്കൊപ്പം ഇവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മദീനയിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ബിജുവിന്റെ ഭാര്യയെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിജുവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് ബിജു ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇതോടെ നാട്ടിലുള്ള ബിജുവിന്റെ സഹോദരി ചില സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചു. സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ബിജു കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ അത്യാസന്ന നിലയിലാണെന്നും വെന്റിലേറ്ററില്‍ കഴിയുകയാണെന്നും വിവരം ലഭിച്ചത്.
അതേസമയം കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റിന് പുറത്ത് ബിജുവിന്റെ അമ്മ ദീര്‍ഘനേരം നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട ചിലരാണ് വീട്ടിലെ കാര്യങ്ങള്‍ അന്വേഷിച്ചത്. 70കാരിയായ ഇവര്‍ രാവിലെ മുതല്‍ വീടിന് പുറത്തുനില്‍ക്കുകയായിരുന്നു. വൈകുന്നേരമായിട്ടും ഇവര്‍ അവിടെ തന്നെ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ കാര്യം അന്വേഷിച്ചു. ബിജുവിന്റെ ഭാര്യ, മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്നും തനിക്ക് അകത്ത് കയറാനാവുന്നില്ലെന്നും ഇവര്‍ പറഞ്ഞതോടെ അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നഴ്സായിരുന്ന യുവതി സൗദിയില്‍ ജോലി തരപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മദീന വിമാനത്താവളത്തിലെ ഒരു കമ്പനിക്ക് കീഴില്‍ എട്ട് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു ബിജു. ടെക്നീഷ്യനായിരുന്ന അദ്ദേഹത്തിന് അടുത്തിടെ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.