Asianet News MalayalamAsianet News Malayalam

ഒമാൻ: FRiENDi mobile, വൊഡാഫോണുമായി കരാറിൽ; ലക്ഷ്യം ഏറ്റവും മികച്ച സേവനം

പുതിയ പങ്കാളിത്തത്തിലൂടെ FRiENDi mobile ഉപയോക്താക്കൾക്ക് വൊഡഫോണിന്റെ കണക്റ്റിവിറ്റിയും വേ​ഗതയും ആസ്വദിക്കാം. ഡിസംബർ മുതലാണ് കരാർ യാഥാർത്ഥ്യമാകുക.

Vodafone oman partners with FRiENDi mobile to elevate services
Author
First Published Oct 12, 2024, 12:35 PM IST | Last Updated Oct 12, 2024, 12:40 PM IST

ദീർഘകാല സഹകരണത്തിന് കരാർ ഒപ്പിട്ട് വൊഡഫോൺ ഒമാനും FRiENDi mobile കമ്പനിയും. ഒമാനിലെ ഏറ്റവും വലിയ മൊബൈൽ വിർച്വൽ നെറ്റ് വർക്ക് ഓപ്പറേറ്ററാണ് FRiENDi mobile. പുതിയ പങ്കാളിത്തത്തിലൂടെ FRiENDi mobile ഉപയോക്താക്കൾക്ക് വൊഡഫോണിന്റെ കണക്റ്റിവിറ്റിയും വേ​ഗതയും ആസ്വദിക്കാം. ഡിസംബർ മുതലാണ് കരാർ യാഥാർത്ഥ്യമാകുക.

FRiENDi mobile-ന്റെ 8 ലക്ഷം ഉപയോക്താക്കളെ വൊഡഫോണിലേക്ക് സ്വാ​ഗതം ചെയ്യുന്നതായി വൊഡഫോൺ ഒമാൻ സി.ഇ.ഒ ബദർ അൽ സിദി പറഞ്ഞു. വൊഡഫോണിന്റെ 5G NEXT LEVEL നെറ്റ് വർക്കിന്റെ കരുത്താണ് ഈ പങ്കാളത്തത്തിലൂടെ വെളിപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികാസം, വളർച്ച, പുതിയ അവസരങ്ങൾ എന്നിവ ഇതിലൂടെ ഒമാനിലെ ഉപയോക്താക്കൾക്ക് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൊഡഫോണുമായുള്ള പങ്കാളിത്തം വളരെ നിർണായകമായ ഒരു ചുവടുവെപ്പാണ്. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച മൂല്യവും സേവനവും നൽകാൻ ഇത് സഹായിക്കും - FRiENDi mobile സി.ഇ.ഒ ഷാദ്ലി അൽ അബ്ദുൾസലാം പറഞ്ഞു. ഉപയോക്താക്കൾക്ക് ഇനി കൂടുതൽ വേ​ഗതയും വിശ്വാസ്യതയും മെച്ചപ്പെട്ട നെറ്റ് വർക്ക് അനുഭവവും ലഭ്യമാകും. - അദ്ദേഹം കൂട്ടിച്ചേർത്തു.

വൊഡഫോൺ ഒമാൻ 2022 മുതലാണ് പ്രവർത്തനം തുടങ്ങിയത്. സ്പീഡിന് പരിധിയില്ലാത്ത നെറ്റ് വർക്കാണ് ഒമാനിൽ 5G NEXT LEVEL സേവനത്തിലൂടെ വൊഡഫോൺ അവതരിപ്പിച്ചത്. VoLTE കോളിങ് ഇടതടവില്ലാതെ സംസാരിക്കാൻ അവസരം നൽകുന്നു. 2009 മുതൽ ഒമാനിൽ പ്രവർത്തിക്കുന്ന സംരംഭമാണ് FRiENDi mobile. പ്രവാസികളാണ് കൂടുതലും ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios