ഹെലിപാഡല്ല, നടുറോഡ്; വണ്ടികൾ തലങ്ങും വിലങ്ങും പായുന്നു, കൂടെ ഹെലികോപ്റ്ററും! വീഡിയോ വൈറൽ, കാര്യമിതാണ്...
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡിലേക്കാണ് ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നത്.
ദുബൈ: വാഹനങ്ങള്‍ പാഞ്ഞുപോകുന്ന തിരക്കേറിയ റോഡിലേക്കിറങ്ങുന്ന ഹെലികോപ്റ്റര്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഈ വീഡിയോ.
സംഭവം സത്യമാണോയെന്ന് തിരക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. എന്നാല്‍ സംഗതി സത്യമാണ്. ദുബൈയിലെ ശൈഖ് സായിദ് റോഡിലാണ് പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡിഎംസിസി മെട്രോയ്ക്ക് സമീപം ജുമൈറ ലേക് ടവേഴ്സ് മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റയാളെ സ്ട്രെച്ചറില്‍ പോലീസ് കൊണ്ടുപോകുന്നതും ഹെലികോപ്റ്ററില്‍ കയറ്റുന്നതും വീഡിയോയില്‍ കാണാം.
Read Also - കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; യുഎഇയിൽ മലയാളി യുവാവ് മരിച്ചു
ഏതാനും മിനിറ്റുകള്‍ ഹെലികോപ്റ്റര്‍ റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. പരിക്കേറ്റയാളെ കയറ്റിയ ഉടന്‍ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നു. പരിക്കേറ്റയാളെ രക്ഷപ്പെടുത്തുന്നതിനായി ഏകദേശം 15 മിനിറ്റോളം റോഡില്‍ ഗതാഗതം നിയന്ത്രിച്ചതായി വീഡിയോയില്‍ പറയുന്നു.