ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ! വണ്ടിയൊന്ന് ഒതുക്കിയതാ, പിന്നെ പൊക്കിയെടുത്തത് കടലിൽ നിന്ന്; വല്ലാത്ത അശ്രദ്ധ

ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയാണ് സംഭവത്തിന് കാരണമായത്.

vehicle fell into sea after driver forget to use hand break while parking

ദുബൈ: വാഹനം അശ്രദ്ധമായി പാര്‍ക്ക് ചെയ്തു. പിന്നെ പൊക്കിയെടുത്തത് കടലില്‍ നിന്ന്. ദുബൈയിലാണ് സംഭവം. ദുബൈ പോര്‍ട്സ് പൊലീസ് സ്റ്റേഷനിലെ മാരിറ്റൈം റെസ്ക്യൂ വിഭാഗത്തിലെ ഡൈവര്‍മാരാണ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്ക്യൂ ജനറല്‍ വിഭാഗവുമായി സഹകരിച്ച് വാഹനം പൊക്കിയെടുത്തത്.

കാര്‍ഗോ വാഹനമാണ് കടലില്‍ വീണത്. ദുബൈയിലെ അല്‍ ഹംരിയ പ്രദേശത്തെ വാര്‍ഫിലാണ് സംഭവം ഉണ്ടായത്. കടലിനരികെ വാഹനം നിര്‍ത്തിയ ഡ്രൈവര്‍ സുഹൃത്തുക്കളോട് സംസാരിക്കുന്നതിനായി വണ്ടിയില്‍ നിന്ന് അലക്ഷ്യമായി പുറത്തിറങ്ങുകയും വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതുമാണ് കാരണമെന്ന് പോര്‍ട്സ് പൊലീസ് സ്റ്റേഷന്‍ ഉപമേധാവി കേണല്‍ അലി അബ്ദുള്ള അല്‍ ഖുസൈബ് അല്‍ നഖ്ബി പറഞ്ഞു. വാഹനം വാര്‍ഫില്‍ നിന്ന് തെന്നി കടലിലേക്ക് വീഴുകയായിരുന്നു.  

പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഹാന്‍ഡ് ബ്രേക്കിടാന്‍ ഡ്രൈവര്‍ മറന്നു പോകുകയായിരുന്നു. വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാത്തതാണ് അപകടമുണ്ടാക്കിയത്. തണ്ണിമത്തനുമായി എത്തിയ വാഹനമായിരുന്നു ഇത്. വാഹനം വെള്ളത്തില്‍ പോയതോടെ തണ്ണിമത്തനും കടലിലായി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം കടലില്‍ നിന്ന് ഉയര്‍ത്തിയത്. 

Read Also -  മലയാളി പൊളിയല്ലേ, ഭാഗ്യം തേടിയെത്തും! നീരജിന് ആദ്യ ടിക്കറ്റിൽ സമ്മാനം; കാൽ കിലോ സ്വർണം നേടി 2 മലയാളികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios