ഒമാനില്‍ വാഹനത്തിന് തീപിടിച്ചു

തീപിടിത്തത്തില്‍ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

vehicle catches fire in oman

മ​സ്ക​ത്ത്​: ഒമാനിലെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അല്‍ ഖു​റം മേ​ഖ​ല​യി​ൽ വാ​ഹ​ന​ത്തി​ന്​ തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്.

തീപിടിത്തത്തില്‍ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. എന്നാല്‍ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യക്തമായിട്ടില്ല.

Read Also -  യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം

ഒമാനില്‍ പുതിയ ആറ് വിമാനത്താവളങ്ങള്‍ കൂടി വരുന്നു

മസ്കറ്റ്: ഒമാനില്‍ ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നായിഫ് അല്‍ അബ്രി പറഞ്ഞു. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

2028-29 വര്‍ഷത്തോടെ പുതിയ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഒമാനിലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 2040ഓ​ടെ 17 ദ​ശ​ല​ക്ഷ​ത്തി​ൽ​ നി​ന്ന് 50 ദ​ശ​ല​ക്ഷ​മാ​യി വര്‍ധിക്കും. 

2028ല്‍ രണ്ടാം പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മുസന്ദം വിമാനത്താവള നിര്‍മാണം അവസാന ഘട്ടത്തിലാണ്. ബോയിങ് 737, എയര്‍ 320 തുടങ്ങിയ ഇടത്തരം വാണിജ്യ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിമാനത്താവളം സജ്ജമാകുമെന്നും നായിഫ് അല്‍ അബ്രി പറഞ്ഞു. പ്ര​തി​വ​ർ​ഷം 20 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന പു​തി​യ ടെ​ർ​മി​ന​ൽ മ​സ്‌​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2018ൽ ​തു​റ​ന്നി​രു​ന്നു. സ​ലാ​ല​യി​ലും പു​തി​യ ടെ​ർ​മി​ന​ൽ യാ​ഥാ​ർ​ഥ്യമായി. ഇ​വി​ടെ പ്ര​തി​വ​ർ​ഷം ര​ണ്ട് ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ ദു​ക​മി​ലും സു​ഹാ​റി​ലും പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും സു​ൽ​ത്താ​നേ​റ്റ് യാഥാര്‍ത്ഥ്യമാക്കി.

ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ മ​സ്‌​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തില്‍ 44,30,119 യാ​ത്ര​ക്കാ​രാണ് എത്തിയത്. 12.4 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 2023ല്‍ ഇ​തേ കാ​ല​യ​ള​വി​ലെ 37,92,212 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ൽ 4,29,181, സു​ഹാ​ർ 22,390, ദു​കമില്‍​ 9,405 എന്നിങ്ങനെയാണ് യാ​ത്ര​ക്കാ​രെ​യു​മാ​ണ്​ ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ല​ഭി​ച്ച​ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios