യൂണിയൻ കോപ് പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകൾ സൗജന്യമായി നൽകും
ഓഗസ്റ്റ് മാസം മുതൽ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ അവസാനിക്കുന്ന സെപ്റ്റംബർ രണ്ടാം വാരം വരെ യൂണിയൻ കോപ്, 200 ദിർഹത്തിന് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്ക് സൗജന്യമായി മൾട്ടി-യൂസ് ഷോപ്പിങ് ബാഗ് നൽകും.
ഉപയോക്താക്കൾക്ക് സൗജന്യ, പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകൾ നൽകുമെന്ന് യൂണിയൻ കോപ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന ഉൽപ്പന്നങ്ങൾക്ക് എക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് നിയന്ത്രണം ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഓഗസ്റ്റ് മാസം മുതൽ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ അവസാനിക്കുന്ന സെപ്റ്റംബർ രണ്ടാം വാരം വരെ യൂണിയൻ കോപ്, 200 ദിർഹത്തിന് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്ക് സൗജന്യമായി മൾട്ടി-യൂസ് ഷോപ്പിങ് ബാഗ് നൽകും. ദീർഘകാല ഉപയോഗത്തിനുള്ള ബാഗുകൾ പരിസ്ഥിതി സൗഹൃദവുമാണ്.
ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ തീരുമാനങ്ങൾക്കും ഉപയോക്താക്കളെ സഹായിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ സുഹൈൽ അൽ ബസ്തകി പറയുന്നു.
ദുബായിലെ യൂണിയൻ കോപിന്റെ എല്ലാ ശാഖകളിലും ഈ ഓഫർ ലഭ്യമാണ്. ജൂൺ ഒന്ന് മുതൽ തന്നെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് യൂണിയൻ കോപ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുണി സഞ്ചി പോലെയുള്ള പ്രകൃതിദത്ത ചോയ്സുകൾ അവതരിപ്പിക്കുകയും ചെയ്തു.