ഈ വര്‍ഷം തുടക്കം മുതല്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിയന്‍ കോപ് ചെലവഴിച്ചത് 4,673 മില്യന്‍ ദിര്‍ഹം

സാമൂഹിക സംഭാവനകളിലൂടെ രാജ്യത്തെ എല്ലാ മേഖലകൾക്കും ഏറ്റവും പിന്തുണ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ് കോഓപ്പറേറ്റീവെന്നും എമിറാത്തി സമൂഹത്തെ സേവിക്കുന്നതിനും രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ കോഓപ്പറേറ്റീവ് പങ്കാളിയാണെന്നും യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി വെളിപ്പെടുത്തി. 

Union Coop spend AED 4,673 Million spent on community contributions since  2022

ദുബൈ: 2022 തുടക്കം മുതല്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി യൂണിയന്‍ കോപ് ആകെ 4,673,113.96 ദിര്‍ഹം ചെലവഴിച്ചതായി യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി വെളിപ്പെടുത്തി. 

സാമൂഹിക സംഭാവനകളിലൂടെ രാജ്യത്തെ എല്ലാ മേഖലകൾക്കും ഏറ്റവും പിന്തുണ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ് കോഓപ്പറേറ്റീവെന്നും എമിറാത്തി സമൂഹത്തെ സേവിക്കുന്നതിനും രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ കോഓപ്പറേറ്റീവ് പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.

കോഓപ്പറേറ്റീവിന്, അതിന്റെ തുടക്കം മുതല്‍ തന്നെ സാമൂഹിക സംഭാവനകളിൽ വ്യക്തമായ മുദ്ര പതിപ്പിക്കാനായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക, ആരോഗ്യം, സുരക്ഷ, സാമ്പത്തികം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കായിക മേഖല എന്നിവയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. യുവാക്കൾക്കായുള്ള പ്രോജക്ടുകള്‍ കോഓപ്പറേറ്റീവിന്‍റെ പങ്കിനെക്കുറിച്ചുള്ള ആശയങ്ങളെക്കുറിച്ചുള്ള നിരവധി സാമൂഹിക ധാരണകള്‍ മാറ്റുന്നതിന് കാരണമായി. സാമൂഹിക സംഭാവനകള്‍ സംസ്ഥാനത്തിന്റെ ആഗ്രഹങ്ങളും നേതൃത്വത്തിന്‍റെ കാഴ്ചപ്പാടുകളും സഫലമാക്കുന്നുവെന്ന് കോഓപ്പറേറ്റീവ് വിശ്വസിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

Union Coop spend AED 4,673 Million spent on community contributions since  2022

ഈ വർഷം ആദ്യം മുതൽ കോഓപ്പറേറ്റീവ്, മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്മെന്‍റ് ഫോര്‍ എസ്എംഇ ഡെവലപ്മെന്‍റ് അംഗങ്ങള്‍, ഖലീഫ ഫണ്ട് ഫോര്‍ എന്‍റര്‍പ്രൈസ് ഡെവലപ്മെന്‍റ് അംഗങ്ങള്‍, മുഹമ്മദ് ബിന‍ റാഷിദ്  ഹൗസിങ് എസ്റ്റാബ്ലിഷ്മെന്‍റ്, ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുറാന്‍ ആവാര്‍ഡ്, കോടോപ്പിയ ഫൗണ്ടേഷന്‍ ഫോര്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് സാമ്പത്തികവും ഭൗതികവുമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. നാഷണല്‍ സര്‍വീസിലെ ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കുക, നിശ്ചയദാർഢ്യമുള്ള ആളുകളെ നിയമിക്കുക, രാജ്യത്തെ സഹകരണ മേഖലയ്ക്കായുള്ള സമഗ്രമായ ഒരു പ്രോജക്ടിനെ പിന്തുണയ്ക്കുക എന്നിവയ്ക്ക് പുറമെയാണിത്.

സാമൂഹിക അവബോധവും സൃഷ്ടിപരമായ സംസ്‌കാരവും വ്യാപിപ്പിക്കാനും സാമൂഹിക നിര്‍മ്മാണത്തെ പിന്തുണയ്ക്കാനും സാംസ്‌കാരിക നിലവാരം ഉയര്ത്താനും കോഓപ്പറേറ്റീവ് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി ഡോ. അല്‍ ബസ്തകി പറഞ്ഞു. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായി കോഓപ്പറേറ്റീവ് നിരവധി ബോധവത്കരണ ക്യാമ്പയിനുകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പയിനിന്റെ പരിസ്ഥിതി സൗഹാര്‍ദപരമായ ലോഗോ ബാഗുകളിലും മീഡിയ, പരസ്യ മേഖല ഉള്‍പ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിച്ചതിലൂടെയാണിത്.

എല്ലാ സാമൂഹികക്ഷേമപരമായ സംരംഭങ്ങളെയും ശാസ്ത്ര, സാമൂഹിക, മാനുഷിക, സാമ്പത്തിക, സുരക്ഷാ മേഖലകളില്‍ ദുബൈ സര്‍ക്കാര്‍ തുടക്കമിടുന്ന വിവിധ പരിപാടികളെയും കോഓപ്പറേറ്റീവ് പിന്തുണയ്ക്കാറുണ്ട്. സാമൂഹിക പ്രതിബദ്ധതയും ഐക്യദാര്‍ഢ്യവും സമൂഹത്തിലെ അംഗങ്ങളും വിവിധ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും ഉയര്‍ത്തിക്കാട്ടുന്ന യുഎഇയുടെ പാരമ്പര്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണിതെന്ന് ഡോ. അല്‍ ബസ്തകി വിശദമാക്കി.


 

 
 

Latest Videos
Follow Us:
Download App:
  • android
  • ios