'സിയാല്‍ പാരിസ് 2022'ല്‍ പങ്കെടുക്കാനൊരുങ്ങി യൂണിയന്‍ കോപ്
ഒക്ടോബര്‍ 15 ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ 19 ബുധനാഴ്ച വരെ പാരിസില്‍ നടക്കുന്ന ഭക്ഷ്യ - വ്യവസായ മേളയില്‍ ഈ വര്‍ഷം ഏഴായിരത്തിലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈ: ഒക്ടോബര്‍ 15 ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ 19 ബുധനാഴ്ച വരെ പാരിസില്‍ നടക്കുന്ന 'സിയാല്‍ പാരിസ് 2022' എക്സിബിഷനില്‍ തങ്ങളുടെ സാന്നിദ്ധ്യമുണ്ടാവുമെന്ന് ദുബൈയിലെ റീട്ടെയില്‍ സ്ഥാപനമായ യൂണിയന്‍ കോപ് അറിയിച്ചു.
അനുഭവവും അറിവും പങ്കിടാന്‍
ആഗോള പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിലൂടെ തങ്ങളുടെ പരിചയവും അറിവും ഈ രംഗത്തെ വിദഗ്ധരുമായും, ഫുഡ് ആന്റ് ബിവറേജ് മേഖലയില്‍ പൊതുവായും റീട്ടെയില്‍ രംഗത്ത് വിശേഷിച്ചുമുള്ള മറ്റ് കമ്പനികളുമായും പങ്കുവെയ്ക്കാനാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്. യൂണിയന്‍ കോപും പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് കമ്പനികളുമായി സഹകരണത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കാനും ഒപ്പം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും പദ്ധതിയുണ്ട്.
വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെയും ഡിവിഷനുകളുടെയും ഡയറക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘമാണ് യൂണിയന്‍ കോപില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കുന്നത്. മറ്റ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തുകയും, റീട്ടെയില്‍ രംഗത്ത് യൂണിയന്‍ കോപിനുള്ള ശേഷി വിലയിരുത്തി അന്താരാഷ്‍ട്ര തലത്തില്‍ തന്നെ റീട്ടെയില്‍ രംഗത്തെ മുന്‍നിര കമ്പനിയായി മാറാനും ഒപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് കൃത്യമായ വിലയിരുത്തലുകളോടെ ഉത്പാദിപ്പിക്കുന്ന പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക വഴി രാജ്യത്തിന്റെ വാണിജ്യ രംഗത്തിന് നേട്ടമുണ്ടാക്കാനുള്ള അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാന്‍ ശ്രമിക്കും.
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന അന്താരാഷ്‍ട്ര ബ്രാന്‍ഡുകളുമായുള്ള വാണിജ്യ വിനിമയ സാധ്യതകള്‍ വിലയിരുത്താനും ഈ പങ്കാളിത്തം വഴിയൊരുക്കും. പുതിയ ബ്രാന്‍ഡുകള്‍ തിരിച്ചറിയാനും അന്താരാഷ്ട്ര കമ്പനികളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും വിതരണക്കാരില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങാനും പുതിയ വിപണികള്‍ കണ്ടെത്താനും ഒപ്പം പുതിയ കയറ്റുമതി - ഇറക്കുമതി കരാറുകളുണ്ടാക്കാനുമൊക്കെ ഈ അവസരം ഉപയോഗപ്പെടുത്തും.
ഏഴായിരത്തിലധികം കമ്പനികള്‍ പങ്കെടുക്കുന്ന സിയാല്‍ പാരിസ് 2022 പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച യൂണിയന്‍ കോപ്, യുഎഇയിലെ റീട്ടെയില്‍ രംഗത്തെ പുരോഗതിക്കുള്ള പരിശ്രമമാണ് നടത്തുന്നതെന്നും ഇത് രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെയും രാഷ്ട്ര നേതാക്കളുടെയും താത്പര്യത്തിന് അനുഗുണമായ പ്രവര്‍ത്തനമാണെന്നും അറിയിച്ചു. ഫുഡ് ആന്റ് ബിവറേജ് മേഖല ഉള്‍പ്പെടുന്ന റീട്ടെയില്‍ രംഗം ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്റ് കാരണം വലിയ വളര്‍ച്ചയാണ് നേടുന്നത്. അതുകൊണ്ടുതന്നെ ലോക രാജ്യങ്ങള്‍ക്കിടയില്‍ വാണിജ്യ വിനിമയത്തിന്റെയും വിതരണ, ഇറക്കുമതി രംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാകേണ്ടതും ആവശ്യമാണ്.
ഇതിന് പുറമെ യൂണിയന്‍ കോപിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നത് മികച്ച അനുഭവവും യോഗ്യതയുമുള്ളവരാണെന്നും അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും സ്വതന്ത്രമായും ബിസിനസ് ചെയ്യുന്നതിനായി യൂണിയന്‍ കോപ് ഒരുക്കുന്ന അന്തരീക്ഷം എടുത്തുകാണിക്കുന്നതിനായുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. ഇറക്കുമതിയാണെങ്കിലും വിതരണമാണെങ്കിലും എല്ലാ മേഖലകളിലും അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച രീതികളാണ് യൂണിയന്‍ കോപ് പിന്തുടരുന്നത്. പാരിസില്‍ നടക്കുന്ന ഈ പരിപാടിയില്‍ യുഎഇ പവലിയനില്‍ അണിനിരക്കുന്ന ആദ്യത്തെ സ്വകാര്യ കോ-ഓപ്പറേറ്റീവ് സ്ഥാപനമാണ് യൂണിയന്‍കോപെന്നും അധികൃതര്‍ അറിയിച്ചു.