അല്‍ ജലീല ചിന്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ഹോസ്‍പിറ്റലില്‍ 'വീല്‍സ് ഓഫ് ഹാപ്പിനെസ്' സംഘടിപ്പിച്ച് യൂണിയന്‍ കോപ്

മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്‍ട്ര ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു 'വീല്‍സ് ഓഫ് ഹാപ്പിനെസ്' സംഘടിപ്പിച്ചത്.

Union Coop Organizes Wheels of Happiness at Al Jalila Childrens Specialty Hospital

ദുബൈ: ദുബൈയിലെ അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് 'വീല്‍സ് ഓഫ് ഹാപ്പിനെസ്' എന്ന പേരില്‍ യൂണിയന്‍ കോപ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. രോഗികളായി ആശുപത്രിയിലെത്തുന്ന കുട്ടികളെ സന്തോഷിപ്പിക്കാനും അവരുടെ ചികിത്സാ കാലയളവില്‍ പിന്തുണ നല്‍കാനും അവബോധം വളര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ചികിത്സയ്ക്കിടെ കുട്ടികള്‍ക്ക് യൂണിയന്‍ കോപ് സമ്മാനങ്ങള്‍ വിതരണം ചെയ്‍തു. രക്ഷിതാക്കളുടെയും നിയോനെറ്റല്‍ ഇന്റര്‍ന്‍സീവ് കെയറിലെ (എന്‍ഐസിയു) രോഗികളുടെയും സഹകരണത്തോടെയായിരുന്നു, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.

യൂണിയന്‍കോപില്‍ നിന്ന് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി, കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സാലെം സൈഫ്, യൂണിയന്‍ കോപ് അല്‍ വര്‍ഖ സിറ്റി മാള്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് അബ്ബാസ് എന്നിവരും ജീവനക്കാരും ഒപ്പം അല്‍ ജലീല ചിന്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ആശുപത്രി ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.

ആശുപത്രിയിലെ രോഗികള്‍ക്കും ഒരു വയസ് മുതല്‍ പത്ത് വയസ്‍ പ്രായമുള്ള ആശുപത്രി സന്ദര്‍ശകര്‍ക്കും പരിപാടിയുടെ ഭാഗമായി നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്‍തു. മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്‍ട്ര ദിനം ആചരിക്കുന്നതിനൊപ്പം  കുട്ടികളുടെ വിവിധ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്ക്, പങ്കെടുത്ത രക്ഷിതാക്കളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. അല്‍ ജലീല ചില്‍ഡ്രന്‍സ് ഹോസ്‍പിറ്റലിനും ചികിത്സയെയും മെഡിക്കല്‍ വിദ്യാഭ്യാസത്തെയും സമന്വയിപ്പിച്ച് കൊണ്ട്  കുട്ടികള്‍ക്ക് മികച്ച പരിചരണം ലഭ്യമാക്കുന്നതിന് ഈ ആശുപത്രി വഹിക്കുന്ന സുപ്രധാന പങ്കിനും പിന്തുണ നല്‍കാനുള്ള യൂണിയന്‍ കോപിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്തരമൊരു ഉദ്യമം.
Union Coop Organizes Wheels of Happiness at Al Jalila Childrens Specialty Hospital

മഹത്തായ ഇത്തരമൊരു പരിപാടിയെക്കുറിച്ച് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകിയുടെ വാക്കുകള്‍ ഇങ്ങനെ, "സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം ഇത്തരം പരിപാടികളിലെ പങ്കാളിത്തവും സമൂഹത്തിന് നല്‍കുന്ന സംഭാവനകളും ഏറെ പ്രാധാന്യത്തോടെയാണ് യൂണിയന്‍ കോപ് കാണുന്നത്. സ്ഥിരവും നിരന്തരവുമായ സന്തോഷം ഉറപ്പുവരുത്താനായി അവശ്യം പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമാണ് രോഗികളായ കുട്ടികള്‍. അതുകൊണ്ടാണ്  അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ഹോസ്‍പിറ്റലുമായി സഹകരിച്ച് ഇത്തരത്തിലൊരു വ്യത്യസ്‍തമായ പരിപാടി യൂണിയന്‍ കോപ് സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കാളികളായ കുട്ടികളെ സന്തോഷിപ്പിക്കാനും ചെക്കപ്പുകള്‍ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്കുള്ള അവരുടെ സന്ദര്‍ശനത്തിനിടെ  അവരുടെ ഹൃദയത്തില്‍ ആനന്ദം നിറയ്ക്കാനും ഇതിലൂടെ സാധിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്".

"വര്‍ണാലംകൃതമായ ഒരു കാര്‍ട്ട് നിറയെ സമ്മാനങ്ങള്‍ നിറച്ചാണ് പരിപാടിക്ക് 'വീല്‍സ് ഓഫ് ഹാപ്പിനെസ്' എന്ന് പേരിട്ടത്. യൂണിയന്‍ കോപ് ജീവനക്കാരും ആശുപത്രി അധികൃതരും ചേര്‍ന്ന് ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും ക്ലിനിക്കുകളിലേക്കും ആ കാര്‍ട്ട് കൊണ്ടുപോയി കുട്ടികള്‍ക്ക് സന്തോഷത്തിനൊപ്പം സമ്മാനങ്ങളും വിതരണം ചെയ്‍തു" - ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെയും ആരോഗ്യ സ്ഥാപനങ്ങളുമായുള്ള ആശയ വിനിമയം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ കുട്ടികളില്‍ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും അവരില്‍ സ്‍നേഹത്തിന്റെയും കരുണയുടെയും വികാരങ്ങള്‍ മൊട്ടിടാനും ഇവരുടെ സര്‍ഗാത്മകവും നൂതനവുമായ കഴിവുകള്‍ക്ക് പിന്തുണ നല്‍കാനും അവരുടെ സാമൂഹികവും ദേശീയവുമായ ദൗത്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും ഇതിനെല്ലാം പുറമെ നല്ല പെരുമാറ്റ രീതികള്‍ നേടിയെടുക്കാനും ഇത് കുട്ടികളെ സഹായിക്കും.

അര്‍ത്ഥപൂര്‍ണമായ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ യൂണിയന്‍ കോപിനോട് നന്ദി പറയുന്നുവെന്നും ആശുപത്രിയിലെ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനും മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്കായുള്ള പരിചരണത്തെക്കുറിച്ച് ബോധവ്ത്കരണം നല്‍കാനും ഇതിലൂടെ സാധിച്ചുവെന്നും അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ഹോസ്‍പിറ്റലിനെ പ്രതിനിധീകരിച്ച്, നിയോനറ്റല്‍ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് മേധാവി ഡോ. ശിവ ശങ്കര്‍ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ പങ്കും പ്രാധാന്യവും തിരിച്ചറിയുന്ന തങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമായി വിവിധ സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും സഹകരിക്കാന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണെന്നും ഡോ. ശിവ ശങ്കര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios