യൂണിയന്‍ കോപ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അൽ നഹ്‍ദ-2 മേഖലയിൽ. ഉൽപ്പന്നങ്ങള്‍ക്ക് 75% വരെ പ്രാരംഭ ഡിസ്കൗണ്ട് 

Union Coop opens branch in Al Nahda Commercial Center in Dubai

യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമര്‍ കോ-ഓപറേറ്റീവ് ശൃംഖലയായ യൂണിയന്‍ കോപ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. അൽ നഹ്‍ദ-2 മേഖലയിലാണ് പുതിയ ശാഖ. 

മൊത്തം 50,000,000 ദിര്‍ഹം ചെലവഴിച്ച് നിര്‍മ്മിച്ച ഹൈപ്പര്‍മാര്‍ക്കറ്റിന് 176,240 ചതുരശ്രയടിയാണ് വിസ്തീര്‍ണം. യൂണിയന്‍ കോപിന്‍റെ 25-ാമത് ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ഇത് കൂടാതെ 41 കൊമേഴ്സ്യൽ സ്റ്റോറുകളും യൂണിയന്‍ കോപ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

യൂണയിന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അൽ ഷംസിയും മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാലും ചേര്‍ന്നാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. 

75% കിഴിവ്

പുതിയ സ്റ്റോറിൽ ഭക്ഷ്യവസ്തുക്കള്‍ക്കും അല്ലാത്ത ഉൽപ്പന്നങ്ങള്‍ക്കും 75% വരെ പ്രാരംഭ ഡിസ്കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ട് മുതൽ ആറ് വരെയാണ് പ്രൊമോഷൻ കാലയളവ്. അന്താരാഷ്ട്ര ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ കുറഞ്ഞ വിലയിൽ വാങ്ങാൻ ഇത് ഉപയോക്താക്കളെ സഹായിക്കും.

ദുബായിൽ വിവിധ മേഖലകളിൽ കുടുംബങ്ങള്‍ക്ക് ഷോപ്പിങ് അനുഭവം എന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ സ്റ്റോര്‍. അന്താരാഷ്ട്ര ആര്‍കിടെക്ച്ചര്‍ രീതികളാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചതെന്നും യൂണിയന്‍ കോപ് എം.ഡി പറഞ്ഞു.

അമ്മാൻ സ്ട്രീറ്റിലാണ് പുതിയ ബ്രാഞ്ച്. ബേസ്മെന്‍റ്, ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില എന്നിങ്ങനെ മൂന്ന് നിലകളുണ്ട്. ബേസ്മെന്‍റിൽ സര്‍വീസ് റൂമുകള്‍, ചാപ്പലുകള്‍, ദേഹംശുദ്ധിയാക്കാനുള്ള സൗകര്യമുള്ള ബാത്ത്റൂമുകള്‍ എന്നിവയും 60 പാര്‍ക്കിങ് സ്പേസുകളുമുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 53 പാര്‍ക്കിങ് സ്പേസുകളും 25 ഷോപ്പുകളുമുണ്ട്. രണ്ട് വഴികളിലൂടെ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാം-പ്രധാന റോഡിൽ നിന്നും പാര്‍ക്കിങ് ലോട്ടിൽ നിന്ന് നേരിട്ടും. ഗ്രൗണ്ട് ഫ്ലോറിലും ഒന്നാം നിലയിലും മറ്റു സ്റ്റോറുകളും ഉണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios