ജൂലൈ മാസം മുഴുവൻ യൂണിയൻ കോപ് വഴി നേടാം ഗംഭീര ഓഫറുകൾ
ഓഫ് ലൈനായും ഓൺലൈനായും ഓഫറുകൾ ലഭ്യമാകും. വീട്ടിലേക്ക് വേണ്ട ഒരുപാട് സാധനങ്ങൾക്ക് കിഴിവുകൾ ലഭ്യമാണ്.
ജൂലൈ 2024-ൽ ഉപയോക്താക്കൾക്കായി നിരവധി സേവിങ്സ് ഓഫറുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. ദുബായ് സമ്മർ സർപ്രൈസസ് സീസണുമായി ബന്ധപ്പെട്ടാണ് പുതിയ പ്രൊമോഷൻ. ബീച്ച് ഐറ്റംസ്, സൺ ക്രീംസ്, ലോഷൻ, ജ്യൂസ് തുടങ്ങിയവയ്ക്ക് മാസം മുഴുവൻ 60% വരെ കിഴിവ് നേടാനാകും.
ഇതിനൊപ്പം വീക്കെൻഡ് സ്പെഷ്യൽസ്, ലോക്ക് പ്രൈസ് ഓഫറുകളും ലഭ്യമാകും. ഓഫ് ലൈനായും ഓൺലൈനായും ഓഫറുകൾ ലഭ്യമാകും. വീട്ടിലേക്ക് വേണ്ട ഒരുപാട് സാധനങ്ങൾക്ക് കിഴിവുകൾ ലഭ്യമാണ്.
ഉപയോക്താക്കൾക്ക് മികച്ച മൂല്യവും സേവനവും നൽകാനുള്ള പ്രതിജ്ഞയുടെ ഭാഗമാണ് ഓഫറുകൾ എന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് ഓഫറുകൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.