യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്
യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി
യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്. എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന് ആചരിക്കുന്ന പതാകദിനത്തിൽ ഇത്തവണ യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി.
പതാകദിനം ആഘോഷിക്കുന്നതിനായി ദുബായ് അൽ വര്‍ഖ സിറ്റി മാളിൽ പ്രത്യേകം നടത്തിയ പരിപാടിയിൽ യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അൽ ഷംസി, മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റഫി അൽ ദല്ലാൽ എന്നിവര്‍ക്കൊപ്പം ജീവനക്കാരും പങ്കാളികളായി.