സ്കൂൾ തുറക്കുന്നു; ഓഗസ്റ്റിൽ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്
യൂണിയൻ കോപ് സ്റ്റോറുകളിലും ബാക് ടു സ്കൂൾ ക്യാംപെയ്ൻ അനുസരിച്ചുള്ള കിഴിവുകൾ ലഭ്യമാണ്
ഓഗസ്റ്റിൽ റീട്ടെയിൽ മാർക്കറ്റിലും സെയിൽസ് ഔട്ട്ലെറ്റുകളിലും ഡിമാൻഡ് വർധിക്കുമെന്ന് യൂണിയൻ കോപ്. പുതിയ അക്കാദമിക വർഷത്തിന്റെ തുടക്കം ഓഗസ്റ്റിലാണ്. ബാക് ടു സ്കൂൾ ക്യാംപെയ്ൻ ഇതിനോടകം റീട്ടെയിൽ മാർക്കറ്റിൽ പ്രഖ്യാപിച്ചു കഴിഞ്ഞു.
സെയിൽസ് ഔട്ട്ലെറ്റുകളും ഇ-കൊമേഴ്സ് സ്ഥാപനങ്ങളും തമ്മിലുള്ള മത്സരം വിൽപ്പനയിലും പോസിറ്റീവ് ആയ മാറ്റം കൊണ്ടുവരുമെന്നാണ് യൂണിയൻ കോപ് വിലയിരുത്തൽ. 50% വരെ കിഴിവ് സ്കൂൾ സപ്ലൈകളിൽ പ്രതീക്ഷിക്കാം - യൂണിയൻ കോപ് അഭിപ്രായപ്പെട്ടു.
ഷോപ്പിങ് സൗകര്യവും മത്സരാധിഷ്ഠിതമായ വില നിർണയവും ഷോപ്പിങ് അനുഭവത്തെ സ്വാധീനിക്കുമെന്ന് യൂണിയൻ കോപ് റിപ്പോർട്ടിൽ പറഞ്ഞു. യൂണിയൻ കോപ് സ്റ്റോറുകളിലും ബാക് ടു സ്കൂൾ ക്യാംപെയ്ൻ അനുസരിച്ചുള്ള കിഴിവുകൾ ലഭ്യമാണ്. സ്കൂൾ ബാഗുകൾ, സ്റ്റേഷനറി, കംപ്യൂട്ടർ ഡിവൈസുകൾ, ഭക്ഷണവസ്തുക്കൾ എന്നിവയിൽ കിഴിവ് ലഭിക്കും.