തുടര്‍ച്ചയായ പത്താം തവണയും യൂണിയന്‍ കോപിന് ദുബൈ ചേംബറിന്റെ സിഎസ്ആര്‍ ലേബല്‍
കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് വിലയേറിയ സിഎസ്ആര്‍ ലേബല്‍ ലഭിക്കുന്നത്.
ദുബൈ: തുടര്‍ച്ചയായ പത്താം തവണയും യൂണിയന്‍ കോപിന് ദുബൈ ചേംബര്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‍പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ലേബല്‍ സമ്മാനിച്ചു. റീട്ടെയില്‍ രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ യൂണിയന്‍ കോപിന്റെ സാമൂഹിക പ്രതിബദ്ധതാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്തപൂര്‍ണമായ പ്രവര്‍ത്തന രീതികള്‍ പിന്തുടരാനുള്ള പ്രതിജ്ഞാബദ്ധതയ്ക്കും പ്രകൃതി സൗഹൃദവും സാമൂഹിക ഉത്തരവാദിത്തങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും അത്തരം പദ്ധതികളില്‍ പങ്കാളികളാവുന്നതിനുമുള്ള അംഗീകാരമായാണ് ഈ നേട്ടം.
രാജ്യത്തിന്റെ സ്വപ്നങ്ങളും ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളും യാഥാര്‍ത്ഥ്യമാക്കുന്നതിന് സമൂഹത്തിന്റെ ഉറച്ച പങ്കാളിത്തത്തില്‍ യൂണിയന്‍ കോപ് എപ്പോഴും വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. പ്രാദേശികമായി ആര്‍ജിച്ചെടുക്കുന്ന വലിയ ആത്മവിശ്വാസം അതിന് സഹായകമാവുന്നു. തുടക്കം മുതല്‍ തന്നെ സാമൂഹികം, ആരോഗ്യം, സുരക്ഷ, സാമ്പത്തികം, ജീവകാരുണ്യം, കായികം, യുവാക്കള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളില്‍ യൂണിയന്‍ കോപിന്റെ സാന്നിദ്ധ്യമുണ്ട്.
സമൂഹത്തിലെ ഓരോരുത്തരിലും ഗുണപരമായ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്നതിനാല്‍ സാമൂഹിക പങ്കാളിത്തത്തിന് യൂണിയന്‍കോപ് എപ്പോഴും മുന്‍ഗണന നല്‍കിയിരുന്നുവെന്നും അധികൃതര്‍ പറയുന്നു. മഹത്തായ സിഎസ്ആര്‍ ലേബല്‍ പത്താം തവണയും ലഭിക്കുന്നത് രാജ്യത്തിന്റെ ഭരണ നേതൃത്വം ആഗ്രഹിക്കുന്ന ഫലപ്രാപ്‍തിയിലേക്ക് എത്തിച്ചേരാന്‍ സ്ഥാപനങ്ങളെയും സാമൂഹിക സംഘങ്ങളെയും സഹായിക്കുക വഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ പിന്തുണയേകാനുള്ള യൂണിയന്‍ കോപിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.
നൈതികവും ഉത്തരവാദിത്തപൂര്‍ണവുമായ ബിസിനസ് രീതികള്‍ നടപ്പിലാക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന വികസനോന്മുഖവും തിരുത്തല്‍ശേഷിയുള്ളതുമായ ആയുധമാണ് ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബല്‍ എന്നതും ഇവിടെ പരിഗണിക്കപ്പെടേണ്ടതാണ്. തങ്ങളുടെ പദ്ധതികളിലെ നേട്ടങ്ങളും കുറവുകളും തിരിച്ചറിഞ്ഞ് സമൂഹത്തിലും പ്രകൃതിയിലും ഗുണമുണ്ടാക്കുന്ന തരത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കമ്പനികളെ അത് സഹായിക്കും. ഒപ്പം കമ്പനികളുടെ ഉത്തരവാദിത്ത പൂര്‍ണമായ സാമൂഹിക നയങ്ങള്‍ ആഭ്യന്തരമായി അവലോകനം ചെയ്യാനും മൂല്യനിര്‍ണയം നടത്തി എല്ലാ മേഖലയിലും പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമുള്ള അവസരമായും ഈ ലേബലിനെ ഉപയോഗപ്പെടുത്താം.