യൂണിയൻ കോപ്പിലൂടെ ഓ​ഗസ്റ്റിൽ 9 പ്രൊമോഷനുകൾ, 60% വരെ കിഴിവ്

റു കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, അവശ്യ വസ്തുക്കൾ, ഇലക്ട്രോണിക്സ് എന്നിവയിൽ 60% വരെ കിഴിവ് നേടാനാകും.

Union Coop august 2024 promotions back to school tuition fees giveaway

ഓ​ഗസ്റ്റ് മാസം പുതിയ 9 പ്രൊമോഷണൽ ക്യാംപെയ്നുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. നൂറു കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, അവശ്യ വസ്തുക്കൾ, ഇലക്ട്രോണിക്സ് എന്നിവയിൽ 60% വരെ കിഴിവ് നേടാനാകും.

ഈ മാസത്തെ വിവിധ പ്രൊമോഷനുകൾ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റുള്ള പരസ്യങ്ങൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് അറിയാനാകും. പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ, മാംസം, സ്വീറ്റ്സ്, സു​ഗന്ധവ്യജ്ഞനങ്ങൾ, അരി, എണ്ണ തുടങ്ങിയവയ്ക്ക് കിഴിവുകൾ ഉണ്ടാകും.

ട്യൂഷൻ ഫീസ് ​ഗിവ് എവേ

ട്യൂഷൻ ഫീസ് ​ഗിവ് എവേ ക്യാംപെയ്നും യൂണിയൻ കോപ് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ആഴ്ച്ചയും AED 25,000 വരെ ട്യൂഷൻ ഫീസിൽ ലാഭം നേടാൻ ഇത് സഹായിക്കും. ഇതിൽ പങ്കെടുക്കാൻ ഏതെങ്കിലും യൂണിയൻ കോപ് ശാഖയിൽ അല്ലെങ്കിൽ മാളിൽ അതുമല്ലെങ്കിൽ ഓൺലൈനിൽ AED 100 തുല്യമായ ഷോപ്പിങ് നടത്തണം. സെപ്റ്റംബർ 15 വരെയാണ് സമയം.

സ്കൂൾ തുറപ്പു കാലമായ ഓ​ഗസ്റ്റിൽ ഏറ്റവും അധികം ആളുകൾ വാങ്ങുന്ന ഉൽപ്പന്നങ്ങൾക്കാണ് കിഴിവുകൾ. കൂടാതെ എല്ലാ പ്രൊമോഷനുകളും ഓൺലൈനായി ലഭ്യമാണ്. ഓൺലൈൻ സ്റ്റോറിലൂടെ ഷോപ് ചെയ്യുന്നവർക്ക് എക്സ്പ്രസ് ഡെലിവറി, ബ്രാഞ്ചുകളിൽ നേരിട്ടെത്തി ഓർഡർ പിക് ചെയ്യാനുള്ള ക്ലിക് ആൻഡ് കളക്റ്റ് സംവിധാനം എന്നിവ ആസ്വദിക്കാം.

 

Latest Videos
Follow Us:
Download App:
  • android
  • ios