ഓഹരികളില്‍ മാര്‍ക്കറ്റ് മേക്കര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി എക്‌സ്‌ക്യൂബിനെ നിയമിച്ച് യൂണിയന്‍ കോപ്
ഖാലിദ് അല്‍ ഫലസി: യൂണിയന്‍ കോപിന് ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ചേര്‍ക്കപ്പെടുന്നതിനായി അനുകൂല അന്തരീക്ഷം ശക്തമാക്കാന്‍ എക്‌സ്‌ക്യൂബിന്റെ വൈദഗ്ധ്യവും കഴിവുകളും സഹായിക്കും.
ദുബൈ: ഓഹരികളില്‍ മാര്‍ക്കറ്റ് മേക്കര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി എക്‌സ്‌ക്യൂബിനെ (“xCube”)നിയമിച്ചതായി പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. 2022 ജൂലൈ 18ന് നടക്കുന്ന ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് പട്ടികയില്‍ (ഡിഎഫ്എം) ചേര്‍ക്കപ്പെടുന്നതിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണിത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ഇത്തരമൊരു ചുവടുവെപ്പിന് തുടക്കമിടുന്ന ആദ്യ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവാണ് യൂണിയന്‍ കോപ്.
ലേലം ഉറപ്പാക്കുന്നതും ഓഹരികളുടെ വില വാഗ്ദാനം ചെയ്യുന്നതും എക്‌സ്‌ക്യൂബിന്റെ കര്‍ത്തവ്യത്തില്‍ ഉള്‍പ്പെടും. ഇതിന് പുറമെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആവശ്യമായ വ്യാപ്തി തീരുമാനിക്കുക, ഓഹരി വിലയുടെ വ്യത്യാസം കണ്ടെത്തുക, അപേക്ഷകളും വാഗ്ദാനങ്ങളും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനും ആക്ടീവ് ട്രേഡിങ് പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
എക്‌സ്‌ക്യൂബിന്റെ വൈദഗ്ധ്യവും കഴിവുകളും കൊണ്ട് പട്ടികയില്‍ ചേര്‍ക്കപ്പെടാന്‍ കഴിഞ്ഞതിലും ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ (ഡിഎഫ്എം) ഉടനടി യൂണിയന്‍ കോപിന്റെ ഓഹരികളില്‍ ചേര്‍ക്കപ്പെടുന്നതിലേക്കുള്ള അനുകൂലമായ ഘടകങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതിലുമുള്ള സന്തോഷം യൂണിന്‍ കോപ് സിഇഒ ഖാലിദ് അല്‍ ഫലസി പ്രകടിപ്പിച്ചു.
1 മുതൽ 10 വരെയുള്ള ഓഹരി വിഭജനത്തെത്തുടർന്ന് യൂണിയന്‍ കോപിന്‍റെ ഓഹരി സൂചക വില 3.9 ദിര്‍ഹം ആയി നിർണ്ണയിച്ചു എന്നത് ശ്രദ്ധേയമാണ്. അതിലൂടെ ഓരോ യൂണിയൻ കോപ്പ് ഓഹരി ഉടമകള്‍ക്കും 1 ഷെയറിനു പകരമായി 10 ഓഹരികൾ ലഭിച്ചു. ലിസ്റ്റിംഗിന്റെ ആദ്യ ദിവസത്തെ പ്രീ-ട്രേഡിംഗ് സെഷനിലെ ഓര്‍ഡറുകളുടെ വാങ്ങലും വിൽപനയും അനുസരിച്ചാണ് ഓപ്പണിങ് പ്രൈസ് നിര്‍വചിക്കുന്നത്.