എക്‌സ്‌പോ 2020 സന്ദര്‍ശിക്കാന്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് യൂണിയന്‍ കോപ്
ദുബൈ ആതിഥേയത്വം വഹിക്കുന്ന ദേശീയ, അന്തര്‍ ദേശീയ മേളകളില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചതെന്ന് യൂണിയന്‍ കോപിന്റെ മാനവ വിഭവശേഷി, സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്മദ് ബിന്‍ കെനൈദ് അല്‍ ഫലസി പറഞ്ഞു.
ദുബൈ: എക്‌സ്‌പോ 2020 ദുബൈ (Expo 2020 Dubai) സന്ദര്‍ശിക്കുന്നതിന് ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി(Paid leave) പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop). 2022 മാര്‍ച്ച് അവസാനം വരെ നടക്കുന്ന എക്‌സ്‌പോ, ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കാനാണ് യൂണിയന്‍ കോപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
ദുബൈ ആതിഥേയത്വം വഹിക്കുന്ന ദേശീയ, അന്തര്‍ ദേശീയ മേളകളില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചതെന്ന് യൂണിയന്‍ കോപിന്റെ മാനവ വിഭവശേഷി, സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്മദ് ബിന്‍ കെനൈദ് അല്‍ ഫലസി പറഞ്ഞു. പുതിയ അറിവുകള്‍ നേടാനാഗ്രഹിക്കുന്നവര്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത സുപ്രധാന അന്താരാഷ്ട്ര മേളയാണ് എക്‌സ്‌പോ 2020. ലോകമെമ്പാടുമുള്ളവരെ ദുബൈയിലേക്ക് എത്തിക്കുന്ന സവിശേഷമായ ആഗോള മേളയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവധി ലഭിക്കുന്നതോടെ ജീവനക്കാര്‍ക്ക് കുടുംബത്തിനൊപ്പം എക്‌സ്‌പോ 2020 ദുബൈ പല തവണ സന്ദര്‍ശിക്കാനും ആഗോള അനുഭവങ്ങള്‍ ആസ്വദിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. കൂടുതല്‍ അറിവുകള്‍ നേടാനും സര്‍ഗാത്മകത അറിയാനും എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സംസ്‌കാരം, ആഗോള കണ്ടുപിടിത്തങ്ങള്‍ എന്നിവ മനസ്സിലാക്കാനും ദുബൈയിലെ ആഗോള മേളയ്ക്ക് സാക്ഷിയാകാനും സാധിക്കുമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.