ഒക്ടോബര്‍ മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി ഒരു കോടി ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്
ഒക്ടോബര്‍ ഡിസ്‌കൗണ്ട്‌സ് ക്യാമ്പയിനിനായി ഒരു കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. ദുബൈയിലെ എല്ലാ യൂണിയന്‍ കോപ് ശാഖകളിലും കേന്ദ്രങ്ങളിലും കൂടാതെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും 12,000 ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവാണ് ക്യാമ്പയിനിലൂടെ ലഭ്യമാക്കുന്നത്.
ദുബൈ: ഒക്ടോബര്‍ മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി ഒരു കോടി ദിര്‍ഹം നീക്കിവെച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. ഈ മാസം ആദ്യം തുടങ്ങിയ ഡിസ്‌കൗണ്ട് ക്യാമ്പയിന്‍ മാസാവസാനം വരെ തുടരും. ഉപഭോക്താക്കളുടെ സന്തോഷം, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് നല്‍കുക എന്നിവയാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കള്‍ക്ക് സന്തോഷകരമാകുന്ന പ്രതിമാസ, പ്രതിവര്‍ഷ പദ്ധതികള്‍ യൂണിയന്‍ കോപ് ഒരുക്കാറുണ്ടെന്നും ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവുകളും നല്‍കി വരുന്നതായി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഒക്ടോബര്‍ മാസത്തിലെ വിപുലമായ ക്യാമ്പയിനില്‍ തെരഞ്ഞെടുത്ത എഫ്എംസിജി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവുകള്‍ നല്‍കുന്ന 12 ക്യാമ്പയിനുകളും ഇതില്‍ ഉള്‍പ്പെടും.
ഒക്ടോബര്‍ ഡിസ്‌കൗണ്ട്‌സ് ക്യാമ്പയിനിനായി ഒരു കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. ദുബൈയിലെ എല്ലാ യൂണിയന്‍ കോപ് ശാഖകളിലും കേന്ദ്രങ്ങളിലും കൂടാതെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും 12,000 ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവാണ് ക്യാമ്പയിനിലൂടെ ലഭ്യമാക്കുന്നത്.
ഈ മാസം ആദ്യം മുതല്‍ തുടങ്ങുന്ന ക്യാമ്പയിന്‍ മാസാവസാനം വരെ നീളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുത്ത പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, വെള്ളം, പാലുല്‍പ്പന്നങ്ങള്‍, മാംസ്യം, മധുരപലഹാരങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, അരി. എണ്ണ മറ്റ് ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭിക്കും.
യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി പ്രൊമോഷണല്‍ ഓഫറുകളുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവുമുണ്ട്. സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഒരു മാര്‍ക്കറ്റിങ് പ്രൊമോഷണല്‍ ക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 15 വരെയാണ് ഇത് നീളുക. ഓഫറുകള്‍, ഡിസ്‌കൗണ്ടുകള്‍, മത്സരങ്ങള്‍, സമ്മാനങ്ങള്‍, സ്മാര്‍ട് ഫോണ്‍ വഴിയുള്ള നറുക്കെടുപ്പുകള്‍, മോര്‍ ഓഫ് എവരിതിങ് എന്ന പേരില്‍ ആഢംബര കാര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഈ ക്യാമ്പയിനില്‍ ഒരുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം നല്‍കാന്‍ സഹായകമാകുന്ന വിവിധ സേവനങ്ങളടങ്ങുന്നതാണ് സ്മാര്‍ട്ട് ആപ്പ്. മാത്രമല്ല എക്‌സ്പ്രസ് ഡെലിവറി സേവനങ്ങളും ക്ലിക്ക് ആന്‍ഡ് കളക്ട് സേവനങ്ങളും, ഹോള്‍സെയില്‍ പര്‍ച്ചേസ്, ഓഫറുകള്‍ എന്നിവയും യൂണിയന്‍ കോപിന്റെ വിവിധ ശാഖകളില്‍ ലഭ്യമാണ്.