ജൂൺ മാസം യൂണിയൻ കോപ് വഴി അഞ്ച് വ്യത്യസ്ത പ്രൊമോഷൻ ക്യാംപയിനുകൾ
2000-ത്തോളം ഫൂഡ്, നോൺഫൂഡ് ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ്
ജൂൺ മാസം അഞ്ച് പ്രൊമോഷണൽ ക്യാംപയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി. 2000-ൽ അധികം ഉൽപ്പന്നങ്ങൾക്ക് 60% വരെ ഡിസ്കൗണ്ട് ക്യാംപയിനുകളിലൂടെ ലഭിക്കും. ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ നേടാൻ ഇത് സഹായിക്കും.
ഓരോ ആഴ്ച്ചയും മാസംതോറും പ്രൊമോഷനൽ ക്യാംപയിനുകൾ നടത്താനാണ് തീരുമാനം. ഈദുൽ അദ്ഹ പ്രമാണിച്ച് പ്രത്യേക പ്രൊമോഷനൽ ക്യാംപയിനും യൂണിയൻ കോപ് നടത്തുന്നുണ്ട്. ഏറ്റവും അധികം ഉപയോഗിക്കുന്ന ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്കാണ് ഡിസ്കൗണ്ട്.
പച്ചക്കറി, പഴം, ജ്യൂസ്, വെള്ളം, പാലുൽപ്പന്നങ്ങൾ, മാംസം, സ്വീറ്റ്സ്, സ്പൈസ്, അരി തുടങ്ങിയവയിൽ കിഴിവ് ലഭിക്കും. ദുബായിലെ എല്ലാ യൂണിയൻ കോപ് ശാഖകളിലും ഓഫറുകൾ ലഭ്യമാണ്. കൂടാതെ സ്മാർട്ട് മൊബൈൽ ആപ്പിലും കിഴിവുകൾ നേടാം.