ഉംറ വിസയിൽ സൗദിയിൽ എത്തുന്നവര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാം; എവിടെയും സഞ്ചരിക്കാം

നേരത്തെ ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസയിൽ സൗദി അറേബ്യയില്‍ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ. 

Umrah pilgrims can travel across saudi arabia and travel through any airport in the country

റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയില്‍ എത്തുന്ന തീർഥാടകന് രാജ്യത്തെ എവിടെയും സഞ്ചരിക്കാനും രാജ്യത്തെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളിലൂടെയും സഞ്ചരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് വരാനും പോകാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാം. 

പുതിയ ഉംറ സീസണിൽ തീർഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏത് വിമാനത്താവളവും തീർഥാടകന് ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. നേരത്തെ ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസയിൽ സൗദി അറേബ്യയില്‍ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ. അതിനാണ് പുതിയ ഉംറ സീസണോടെ മാറ്റം വരുത്തിയത്. 

Read also: സൗദിയിൽ തൊഴിൽ നിയമം ലംഘിച്ച ഒമ്പത് റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി

മക്കയിൽ കഅ്ബക്ക് ചുറ്റും ഉയർത്തിയിരുന്ന ബാരിക്കേഡുകൾ മാറ്റി; ഇനി ഹജറുൽ അസ്‍വദിനെ നേരിട്ട് തൊടാം

റിയാദ്: മക്കയിൽ കഅ്ബക്ക് ചുറ്റും ഉയർത്തിയിരുന്ന ബാരിക്കേഡുകൾ രണ്ട് വര്‍ഷത്തിന് ശേഷം എടുത്തുമാറ്റി. വിശ്വാസികള്‍ക്ക് ഇനി ഹജറുല്‍ അസ്‍വദിനെ നേരിട്ട് തൊടാനും ചുംബിക്കാനും സാധിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് 2020 ജൂലൈ മാസത്തില്‍ കഅ്ബക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. 

ചൊവ്വാഴ്ച രാത്രി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് ബാരിക്കേഡുകള്‍ ഹറം ജീവനക്കാര്‍ എടുത്തു മാറ്റിയത്. ഇതോടെ രണ്ടുവർഷത്തിന് ശേഷം വിശ്വാസികൾക്ക് കഅബയുടെ അടുത്ത് പോകാനും അതിന്റെ ചുവരുകളിൽ തൊട്ട് പ്രാര്‍ത്ഥിക്കാനും മുൻവശത്ത് വലത് മൂലയിൽ ഉള്ള ഹജറുൽ അസ്‍വദിനെ (കറുത്ത ശില) ചുംബിക്കാനും അവസരമൊരുങ്ങി. അതിന്റെ സായൂജ്യത്തിലാണ് വിശ്വാസികൾ. 

Read also: പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

വിദേശികൾക്ക് സൗദി അറേബ്യ വൻതോതിൽ ഉംറ വിസ അനുവദിക്കുന്നു
റിയാദ്: ഹജ്ജിന് ശേഷം പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ സൗദി അറേബ്യ വൻതോതിൽ ഉംറവിസ അനുവദിക്കുന്നു. പുതിയ ഉംറ സീസൺ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 6,000 വിസകളാണ് അനുവദിച്ചത്. അതേസമയം സീസൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്ന് മുതൽ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു. 

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകർ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓൺലൈനായി തന്നെ വിസയ്‍ക്കുള്ള പണമടയ്ക്കാനും കഴിയും. അതേസമയം പുതിയ സീസണിലെ ഉംറ തീര്‍ത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 30ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു. 

Read also: ബാഗില്‍ 13 ലക്ഷം റിയാല്‍ കടത്താന്‍ ശ്രമിച്ചു; യുവതി ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios