ഉംറ തീർഥാടക സൗദിയിൽ നിര്യാതയായി

മദീന സന്ദർശനത്തിന് പോകുന്നതിനിടയിൽ ബസിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. 

umrah pilgrim died in saudi arabia

റിയാദ്: ഉംറ തീർഥാടകയായ പാലക്കാട് സ്വദേശിനി മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രയിൽ ബദ്‌റിൽ വെച്ച് നിര്യാതയായി. സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോണിക്കാഴി വീട്ടിൽ ആമിന (57) ആണ് മരിച്ചത്.

ഉംറ നിർവഹിച്ച് 10 ദിവസത്തോളം മക്കയിൽ താമസിച്ച് മദീന സന്ദർശനത്തിനായി പോകുന്നതിനിടയിൽ ബസിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബദ്ർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രി 7.30 നായിരുന്നു മരണം.  
ഭർത്താവ് കമ്മുക്കുട്ടി കോണിക്കഴി യാത്രയിൽ കൂടെയുണ്ട്.

Read Also -  കാർ പാർക്കിങ്ങിൽ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

പിതാവ്: മൊയ്‌തീൻ കുട്ടി എടക്കാട്ട് കലം, മാതാവ്: സാറ, മക്കൾ: ഇബ്‌റാഹീം (അബൂദബി), നസീമ, ഹസീന, മരുമക്കൾ: ആബിദ, സൈദലവി മണ്ണാർക്കാട്, നൗഷാദ് കഞ്ചിക്കോട്. ബദ്ർ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച ളുഹ്ർ നമസ്ക്കാരശേഷം ബദ്റിലെ ഇബിനു അബ്ദുൽ വഹാബ് മസ്ജിദ് മഖ്ബറയിൽ ഖബറടക്കി. ബദ്‌റിലെയും മദീനയിലെയും കെ.എം.സി.സി പ്രവർത്തകർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

Read Also -  കാർ പാർക്കിങ്ങിൽ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios