പാകിസ്ഥാനില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി യുഎഇ

വിവിധ മേഖലകളിലെ പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് യുഎഇയുടെ പുതിയ നീക്കം. 

UAE to invest 1 billion dollar in Pakistani companies

അബുദാബി: പാകിസ്ഥാനിലെ വിവിധ കമ്പനികളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് യുഎഇ തയ്യാറെടുക്കുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിവിധ മേഖലകളിലെ പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് യുഎഇയുടെ പുതിയ നീക്കം. 

പ്രകൃതി വാതകം, ഊർജ മേഖല, പുനരുപയോഗ ഊർജം, ആരോഗ്യ സംരക്ഷണം, ബയോടെക്‌നോളജി, കാർഷിക സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ്, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ്, ഇ-കൊമേഴ്‌സ്, ഫിനാൻഷ്യൽ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവിധ മേഖലകളിൽ സഹകരണം തുടരാനുള്ള യുഎഇയുടെയും പാക്കിസ്ഥാന്റെയും താല്‍പ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന നീക്കം കൂടിയാണിത്.

Read More- പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടിന് പകരം പാന്‍റ്സ്; യുഎഇയിലെ സര്‍ക്കാര്‍ സ്കൂള്‍ യൂണിഫോമില്‍ മാറ്റം

ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ഇനി കൂടുതല്‍ ലളിതം

ദുബൈ: ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി. ക്ലിക്ക് ആന്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെയാണിത് സാധ്യമാക്കുന്നത്. ഇതിലൂടെ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണമായി ഡിജിറ്റല്‍വത്കരിക്കുകയാണ്. ഇതിനൊപ്പം ഓരോ ഉപഭോക്താവിന്റെയും അടുത്തെത്തി കാഴ്ച പരിശോധന നടത്തുന്ന മൊബൈല്‍ ഐ സൈറ്റ് ടെസ്റ്റിങ് സംവിധാനത്തിനും തുടക്കമായി.

ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികളുടെ 92 ശതമാനം ഡിജിറ്റല്‍വത്കരണം നടപ്പാക്കുന്ന പദ്ധതിയാണിത്. സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവ് വരും. നിലവിലുള്ള 20 മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റിലേക്ക് സേവനങ്ങളുടെ സമയ പരിധി എത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ 12 സ്റ്റെപ്പുകളിലൂടെ പൂര്‍ത്തിയായിരുന്ന നടപടിക്രമങ്ങള്‍ ഏഴ് സ്റ്റെപ്പുകളിലേക്ക് ചുരുങ്ങും. 

ദുബൈയിലെ ഡൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് സംവിധാനങ്ങള്‍ ഡിജിറ്റല്‍, സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറ‍‍ഞ്ഞു. ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള ഉപഭോക്താക്കളുടെ സന്ദര്‍ശനങ്ങളില്‍ 53 ശതമാനം കുറവ് വരും. ഒപ്പം ഉപഭോക്താക്കളുടെ സംതൃപ്തി 93 ശതമാനത്തില്‍ നിന്ന് 97 ശതമാനത്തിലേക്ക് ഉയരും. സേവന വിതരണ സമയം 87 ശതമാനത്തില്‍ നിന്ന് 97 ശതമാനമായി മെച്ചപ്പെടും. സേവനങ്ങള്‍ ഉപയോഗിക്കാനുള്ള എളുപ്പം 88 ശതമാനത്തില്‍ നിന്ന് 94 ശതമാനമായി ഉയരുമെന്നും മത്തര്‍ അല്‍ തായര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Read More-  ബാഗില്‍ 13 ലക്ഷം റിയാല്‍ കടത്താന്‍ ശ്രമിച്ചു; യുവതി ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

നിലവിലുള്ള വാഹന ലൈസന്‍സിങ് സംവിധാനങ്ങളുടെ 50 ശതമാനത്തിലും മാറ്റം വരുത്താനാണ് ആര്‍ടിഎയുടെ പദ്ധതി. ഈ വര്‍ഷത്തെ അവസാന പാദത്തില്‍ ഇത് പൂര്‍ണമായി പ്രായോഗികമാവും. സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെ ഇതിന്റെ ആദ്യഘട്ടം ഇപ്പോള്‍ തന്നെ പ്രായോഗികമായിട്ടുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios