യുഎഇ ചുട്ടുപൊള്ളുന്നു, കരുതല്‍ വേണം; 50 ഡിഗ്രിയും കടന്ന് താപനില

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ വ​ള​രെ നേ​ര​ത്തെ​യാ​ണ് ചൂ​ട്​ ശ​ക്ത​മാ​യ​ത്​.

uae temperatures crossed 50 degree Celsius

അബുദാബി യുഎഇയില്‍ ചൂട് ഉയരുന്നു. താപനില 50 ഡിഗ്രിയും കടന്നിരിക്കുകയാണ്. അല്‍ ഐനിലെ ഉമ്മുഅസിമുല്‍ എന്ന സ്ഥലത്താണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് താപനില 50.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഈ മാസം 21ന് അൽദഫ്ര മേഖലയിലെ മെസൈറയിൽ 49.9 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ വ​ള​രെ നേ​ര​ത്തെ​യാ​ണ് ചൂ​ട്​ ശ​ക്ത​മാ​യ​ത്​. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16നാ​ണ്​ 50 ഡി​ഗ്രി എ​ന്ന പ​രി​ധി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ജൂ​ലൈയ്ക്ക് മുമ്പ് തന്നെ ചൂട് ഉയര്‍ന്നിരിക്കുകയാണ്. 

Read Also -  വമ്പൻ തൊഴിലവസരങ്ങള്‍; സൗദി അറേബ്യയില്‍ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍റ്; ഇപ്പോള്‍ അപേക്ഷിക്കാം

ജൂ​ലൈ പ​കു​തി​ മുതല്‍ ആ​ഗ​സ്റ്റ്​ അ​വ​സാ​നം വ​രെ​യാ​ണ്​ ഏ​റ്റ​വും ശ​ക്ത​മാ​യ ചൂ​ട് സാധാരണയായി​ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ക​ന​ത്ത ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്കണമെന്ന് ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. വെ​യി​ല​ത്ത് ഏ​റെ നേ​രം നി​ൽ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ ഉ​ച്ച 12.30 മു​ത​ൽ 3.00 വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാവിലെ 11നും വൈകിട്ട് 4നും ഇടയ്ക്ക് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന രീതിയില്‍ പുറത്തിറങ്ങുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. അടിയന്തര ഘട്ടങ്ങളിൽ പുറത്തിറങ്ങുകയാണെങ്കിൽ കുട കരുതണം. ധാരാളം വെള്ളം കുടിക്കുകയും വേണം.

അതേസമയം രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഈ ​ആ​ഴ്ച​യി​ൽ ത​ന്നെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ൺ​ലൈ​ൻ കാ​ലാ​വ​സ്ഥ മാ​പ്പ്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​ൽ​ഐ​നി​ലും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഫു​ജൈ​റ​യി​ലും മഴയ്ക്ക് സാധ്യതയുണ്ട്. അ​ബുദാബി​യു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളാ​യ റ​സീ​ൻ, അ​ൽ ക്വാ​അ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യു​ണ്ടാ​കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios