യുഎഇയില്‍ ചൂട് ഉയരുന്നു; താപനില 50 ഡിഗ്രിക്ക് അരികെ

45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് താപനില രേഖപ്പെടുത്തിയത്. 

uae temperature recorded near 50 degree celcius

അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റവ്ദ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് രേഖപ്പെടുത്തിയത് 49.2 ഡിഗ്രി സെല്‍ഷ്യലാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് താപനില രേഖപ്പെടുത്തിയത്. 

Read Also - ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

അതേസമയം ശനിയാഴ്ച ലോകത്തിലെ മൂന്നാമത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത് കുവൈത്തിലാണ്. എൽഡോറാഡോ വെതർ വെബ്‌സൈറ്റ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ താപനില 49.3 ഡിഗ്രി സെൽഷ്യസിലെത്തിയതായി വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. 

ഭൂമിയിലെ ഇന്നലത്തെ മൂന്നാമത്തെ ഉയർന്ന താപനിലയാണ് ഇത്. താപനില 51 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ ഇറാനിലെ ഒമിദിയെ നഗരം ഒന്നാം സ്ഥാനത്തും 50 ഡിഗ്രി സെൽഷ്യസുമായി ഇറാഖിലെ ബസ്ര തൊട്ടുപിന്നലുണ്ടെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു. രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്ന റെക്കോർഡ് താപനില ശരാശരിയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios