വ്യാപക പരിശോധന; നിരവധി നിയമലംഘനങ്ങൾ, 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്ത് യുഎഇ

ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഒക്ടോബര്‍ 24 വരെ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് പിന്‍വലിച്ചത്.

UAE suspends licences of 32 gold refineries

ദുബൈ: കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം (എ എം എല്‍) പാലിക്കാത്ത 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് യുഎഇയില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ചു. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.

ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഒക്ടോബര്‍ 24 വരെ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് പിന്‍വലിച്ചത്. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആകെ സ്വര്‍ണ ശുദ്ധീകരണ ശാലകളുടെ 5 ശതമാനം വരുമിതെന്ന് സാമ്പത്തിക മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.  ഓരോ ശുദ്ധീകരണശാലയിലും എട്ട് നിയമലംഘനങ്ങള്‍ വീതം ആകെ 256 നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സ്വ​ർ​ണം, ര​ത്ന​ക്ക​ല്ലു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, വി​പ​ണ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ൽ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ളി​ൽ​ നി​യ​മ​ലം​ഘ​നം ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios