യുഎഇയില്‍ ഇന്ന് 932 പേര്‍ക്ക് കൂടി കൊവിഡ്; എല്ലാ എമിറേറ്റുകളിലും ടാസ്‍ക് ഫോഴ്‍സുകളായി

രാജ്യത്തുടനീളം നടത്തിയ 88,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.02 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.

UAE reports 932 Covid cases 1287 recoveries and 3 deaths

അബാദാബി: യുഎഇയില്‍ 932 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്‍ച അറിയിച്ചു. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1287 പേരാണ് കൊവിഡ് രോഗമുക്തരായത്.

രാജ്യത്തുടനീളം നടത്തിയ 88,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.02 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 99,733 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഇവരില്‍ 89,410 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 429 പേരാണ് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 9,894 കൊവിഡ് രോഗികളാണുള്ളത്.

അതേസമയം രാജ്യത്ത് കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി എല്ലാ എമിറേറ്റുകളും പ്രത്യേക ടാസ്‍ക് ഫോഴ്‍സുകള്‍ക്ക് രൂപം നല്‍കി. നിരീക്ഷണങ്ങളും പരിശോധനകളും കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി ഓരോ എമിറേറ്റിലും ഓരോ സംഘങ്ങള്‍ വീതം പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios