കനത്ത മഴയില്‍ ഫുജൈറയില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്
ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി.
ഫുജൈറ: ബുധനാഴ്‍ച പെയ്‍ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം രംഗത്തിറങ്ങി. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ജനങ്ങളുടെ താമസ സ്ഥലങ്ങളില്‍ വെള്ളം കയറി.
ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി.
ഫുജൈറ അധികൃതരുമായി ചേര്‍ന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്‍ച ട്വീറ്റ് ചെയ്‍തു. കനത്ത മഴയില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത വെള്ളപ്പൊക്കമാണ് ഉണ്ടായത്. ചില വീടുകള്‍ തകര്‍ന്നതായും വാഹനങ്ങള്‍ ഒലിച്ചുപോയതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
താമസ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആളുകളെ സൈനികര്‍ എത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്‍ത കനത്ത മഴ കാരണമായി ഉണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം എന്നിവയുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.
Read also: ഒമാനില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു
ഒമാനില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍
മസ്‍കത്ത്: ഒമാനില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് സാഹസിക അഭ്യാസം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കനത്ത മഴയില്‍ നിറഞ്ഞൊഴുകുകയായിരുന്ന വാദിയിലേക്കാണ് ഇയാള്‍ ബോധപൂര്‍വം വാഹനം ഓടിച്ച് ഇറക്കിയത്. സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനാണ് അധികൃതരുടെ നടപടി.
റുസ്‍തഖില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ബോധപൂര്‍വം വാഹനം ഓടിച്ചിറക്കുന്ന ഇയാള്‍ക്ക് അല്‍പദൂരം മൂന്നോട്ട് പോയപ്പോള്‍ തന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രദേശത്തെ നാട്ടുകാര്‍ ഉടന്‍ തന്നെ രംഗത്തിറങ്ങുകയും യുവാവിനെ രക്ഷിക്കുകയും ചെയ്‍തു. വാഹനം പിന്നീട് റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
قيادة شرطة محافظة جنوب الباطنة تستوقف أربعة مواطنين لتعمدهم عبور أحد الأودية بمنطقة وادي بني غافر في ولاية الرستاق معرضين أنفسهم للخطر، وتُستكمل الإجراءات القانونية بحقهم لإحالتهم إلى الجهات القضائية.#شرطة_عمان_السلطانية pic.twitter.com/i152Dizt0T
— شرطة عُمان السلطانية (@RoyalOmanPolice) July 24, 2022
റുസ്‍തഖ് ഗവര്‍ണറേറ്റിലെ വാദി ബനീ ഗാഫിര്‍ ഏരിയയില്‍ വെള്ളക്കെട്ടിലേക്ക് വാഹനം ഓടിച്ചിറക്കിയ യുവാവിനെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്‍തുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. വാഹനം വെള്ളത്തില്‍ കുടുങ്ങുകയും ഇയാളെ നാട്ടുകാര്‍ രക്ഷിക്കുകയും ചെയ്‍തുവെന്നും ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Read also: അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒമാന്‍ അധികൃതര്‍
സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, രിജാല്‍ അല്‍മാ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്ത്, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍ തുടങ്ങിയ പ്രദേശളിലെല്ലാം മഴ തുടരുന്നു.
അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതാണ്. അബഹയുടെ വടക്ക് ഭാഗത്ത് ബനീ മാലിക് ഗ്രാമത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ റശൂദ് അല്‍ഹാരിസി പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
تصوير جوي لسيول قرى بني مالك عسير شمال مدينة #ابها الأثنين 1443/12/26 الموافق 2022/7/26 لجودة عالية قناة التلقرام: https://t.co/n9HFQuTtUm pic.twitter.com/5BpFlFwgNy
— رشود الحارثي (@rashud2) July 26, 2022
Read also: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റിലായി