Golden visa| ഡോ.മംഗളം സ്വാമിനാഥന്‍ പുരസ്‌കാരവും ഗോള്‍ഡന്‍ വിസയും;അംഗീകാര നിറവില്‍ ചിത്രകാരി മുബ്ബാറക്ക് നിസ്സാ

ഇതാദ്യമായാണ് ഒരു ചിത്രകലാകാരിക്ക് കലാ സാംസ്കാരിക രംഗത്തെ മികവിന് ഗോൾഡൻ വിസ ലഭിക്കുന്നത്.

uae golden visa for mubarak nissa

കലാസാംസ്കാരിക രംഗത്തിലെ നേട്ടങ്ങൾക്കും, ലോക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങൾക്കുമുള്ള അംഗീകാരമായി ചിത്രകലാകാരി മുബ്ബാറക്ക് നിസ്സയെ, ഡോ. മംഗളം സ്വാമിനാഥന്‍ ദേശീയ പുരസ്‌കാര ജേതാവായി പ്രഖ്യാപിച്ചു. കണ്ണൂർ ധർമ്മടം സ്വദേശിയാണ് മുബ്ബാറക്ക് നിസ്സാ.  ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ 2020 - 2021 വര്‍ഷങ്ങളിലെ ജേര്‍ണലിസം, സയന്‍സ് റിപ്പോര്‍ട്ടിങ്, കല-സംസ്‌കാരം, ആരോഗ്യമേഖലയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം, സാമൂഹിക സേവനം എന്നിവയിലെ മികവിനാണ് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാര്‍ഡും. നവംബര്‍ 29ന് വൈകിട്ട് 4.30ന് ന്യൂഡല്‍ഹിയിലെ എന്‍ഡിഎംസി മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അതോടൊപ്പം കലാസാംസ്കാരിക രംഗത്തിലെ തന്റെ സംഭവനകൾക്കും,മാതൃകാപരമായ നേതൃത്വത്തിനും UAE സർക്കാരിന്റെ ഗോൾഡൻ വിസയും നിസ്സാ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ചിത്രകലാകാരിക്ക് കലാ സാംസ്കാരിക രംഗത്തെ മികവിന് ഗോൾഡൻ വിസ ലഭിക്കുന്നത്. അമേരിക്കൻ നഗരമായ സാൻ ഫ്രാൻസിസ്കോയിലെ അക്കാദമിക് ആർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നിസ്സയ്ക്കു, 2019-ൽ ചിത്രകലയ്ക്കുള്ള ദേശിയ അംഗീകാരം നൽകി UAE സർക്കാർ ആദരിച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios