വിന്‍ഡോസ് തകരാര്‍; പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകൾ നടത്തരുത് മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം
അഭ്യൂഹങ്ങള്‍ക്ക് പകരം ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കാനും നിർദേശമുണ്ട്.
അബുദാബി: ആഗോളതലത്തിലുണ്ടായ വിന്‍ഡോസ് സാങ്കേതിക തടസ്സം യുഎഇയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങളെയും ബാധിച്ചു. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകൾ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സാങ്കേതിക തകരാർ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചതിനാൽ ഓൺലൈൻ പോർട്ടലുകളിലൂടെ ഇടപാടുകള്‍ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകള്‍ നടത്തരുതെന്നും ഉപഭോക്താക്കളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്. ചില സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാങ്കേതിക തകരാറിന്‍റെ മറവിൽ തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Read Also - എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു; 225 യാത്രക്കാർ കുടുങ്ങിയത് റഷ്യയിൽ, പിന്നാലെ ആശ്വാസ സർവീസ്
അഭ്യൂഹങ്ങള്‍ക്ക് പകരം ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കാനും നിർദേശമുണ്ട്. അതേസമയം ദുബൈ വിമാനത്തിലെ ടെർമിനൽ 1,2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക് - ഇൻ സേവനവും അൽപ്പസമയം തടസ്സപ്പെട്ടു. ഇത് പിന്നീട് പരിഹരിച്ചു. ഒമാനിലെ മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട വിമാന സർവ്വീസിനെയും പ്രശ്നം ബാധിച്ചു. വിമാനം വൈകിയതിനാൽ യാത്രക്കാർ കാത്തിരിപ്പ് തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം