മെഡിക്കൽ-എഞ്ചിനീയറിംങ് പ്രവേശനം; എംസാറ്റ് പരീക്ഷ നിർത്തലാക്കി യുഎഇ; പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കും

മെഡിക്കൽ -എഞ്ചിനീയറിം​ഗ് പ്രവേശനത്തിന് പ്ലസ് ടുവിൽ ലഭിച്ച മാര്‍ക്ക് ആയിരിക്കും പ്രധാന മാനദണ്ഡമായി പരിഗണിക്കുക. 

uae cancelled EmSAT exam for students

അബുദാബി: ഉന്നത പഠനത്തിനുള്ള എംസാറ്റ് പ്രവേശന പരീക്ഷ യുഎഇ നിർത്തലാക്കി. പ്ലസ് ടുവിന് സയൻസ് വിഷയങ്ങൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ- എഞ്ചിനീയറിം​ഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം. സർവ്വകലാശാല പ്രവേശനത്തിനും പ്ലസ് ടു മാർക്ക് തന്നെയാകും പ്രധാന മാനദണ്ഡം.
 
പ്ലസ് ടു പാസ്സായ ശേഷമുള്ള എംസാറ്റ് പ്രവേശന പരീക്ഷയിലെ സ്കോർ ആയിരുന്നു നിലവിൽ മെഡിക്കൽ-എഞ്ചിനീയറിം​ഗ് പ്രവേശനത്തിനും സർവ്വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസത്തിനുമുള്ള മാനദണ്ഡം. എന്നാൽ രാജ്യത്ത് ഇനുമുതൽ എംസാറ്റ് പ്രവേശന പരീക്ഷ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. മെഡിക്കൽ - എഞ്ചിനീയറിം​ഗ് പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസിനും മാത് സിനും ലഭിക്കുന്ന മാർക്ക് ആകും പ്രധാന മാനദണ്ഡം.

Read Also -  ടിക്കറ്റ് നമ്പ‍ർ 197281, സുഹൃത്ത് പറഞ്ഞപ്പോഴും ഉറപ്പിച്ചില്ല; ഇത് അവിശ്വസനീയം, മലയാളിക്ക് 46 കോടിയുടെ സമ്മാനം

സർവ്വകലാശാലകളിലെ മറ്റ് വിഷയങ്ങളിലെ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പ്രധാന മാനദണ്ഡമാകുന്നതോടൊപ്പം അതത് വിഷയങ്ങളിലെ മാർക്കും പരി​ഗണിക്കും. മാത്രമല്ല, സർവ്വകലാശാലകൾക്ക് ചില മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യാം. ഉന്നത വിദ്യാഭ്യാസ രം​ഗത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. മാത്രമല്ല, കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങളിൽ പ്രവേശനം നേടാനും പുതിയ തീരുമാനം സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios