ഈ ആറ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് യാത്രാ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് യുഎഇ അധികൃതര്‍
പോകാനുദ്ദേശിക്കുന്ന രാജ്യത്തെ യാത്രാ നിബന്ധനകള്‍ പാലിക്കണമെന്നും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു.
അബുദാബി: ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന എമിറാത്തി യാത്രക്കാര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. സ്പെയിന്‍, ജോര്‍ജിയ, ഇറ്റലി, യുകെ, ഫ്രാന്‍സ്, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന അവസരങ്ങളില്‍ നിരവധി എമിറാത്തികള്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Read Also - വിമാന നിരക്ക് ഉയരുന്നതിനിടെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതൽ
ഇത്തരം മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ഈ രാജ്യങ്ങളിലേക്ക് പോകുന്ന എമിറാത്തി യാത്രക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം അറിയിച്ചു. ചില നിര്‍ദ്ദേശങ്ങളും മന്ത്രാലയം നല്‍കിയിട്ടുണ്ട്.
- വിലപിടിപ്പുള്ള വസ്തുക്കളോ അപൂര്‍വ്വ വസ്തുക്കളോ ധരിക്കുന്നത് ഒഴിവാക്കുക.
- ഔദ്യോഗിക രേഖകള്‍ താമസസ്ഥലത്ത് സൂക്ഷിക്കുക.
- തട്ടിപ്പിലും ചതിയിലും വഞ്ചിതരാകാതിരിക്കാന്‍ വിശ്വാസ്യതയുള്ള ആഗോള കമ്പനികള്‍ വഴി കാറുകളും ഹോട്ടലുകളും ബുക്ക് ചെയ്യുക.
പോകാനുദ്ദേശിക്കുന്ന രാജ്യത്തെ യാത്രാ നിബന്ധനകള്‍ പാലിക്കണമെന്നും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു. ത്വാജുദ്ദി സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ 0097180024 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം