യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു
കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കില്‍ ഈ മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.
അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഫ്യൂവല്‍ പ്രൈസ് കമ്മിറ്റി പുതിയ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കില്‍ ഈ മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.
ഓഗസ്റ്റ് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 4.03 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 4.63 ദിര്‍ഹമായിരുന്നു. സൂപ്പര്‍ 95 പെട്രോളിന് ഇന്നു മുതല്‍ 3.92 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 4.52 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 4.44 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഓഗസ്റ്റ് മാസത്തില്‍ 3.84 ദിര്‍ഹമായിരിക്കും വില. ഡീസല്‍ വിലയിലും ഈ മാസം കുറവ് വന്നിട്ടുണ്ട്. ഇന്ന് മുതല്‍ 4.14 ദിര്‍ഹമായിരിക്കും ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ടി വരുന്നത്. ജൂലൈ മാസത്തില്‍ ഇത് 4.76 ദിര്‍ഹമായിരുന്നു.
Read also: ദുബൈ ഡ്രാഗണ്‍ മാര്‍ട്ടില്‍ തീപിടിത്തം
യുഎഇയില്‍ ചിലയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തേക്ക് കൂടി മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയില്‍ ചിലയിടങ്ങളില്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ അറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയും പ്രളയവും മൂലമുണ്ടായ ദുരിതങ്ങളില്‍ നിന്ന് രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ മുക്തമായി വരുന്നതേയുള്ളൂ. ഏഴ് പേരാണ് പ്രളയത്തില്‍ മരണപ്പെട്ടത്. നിരവധി റോഡുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. മഴമേഘങ്ങള്‍ കിഴക്ക് നിന്ന് ചില ഉള്‍പ്രദേശങ്ങളിലേക്കും തെക്കന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ (ഓഗസ്റ്റ് 1) മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം
കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ്. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്.