സെക്കന്‍ഡിൽ 62 ജിബി സ്പീഡ്; ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് ഇന്‍റര്‍നെറ്റ് സേവനം യുഎഇയില്‍ വരുന്നു
സെക്കന്‍ഡിൽ 62 ജിബിയെന്ന റെക്കോര്‍ഡ് വേഗതയിലാണ് ഇന്‍റര്‍നെറ്റ് സേവനം ലഭിക്കുക.
ദുബൈ: ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് യുഎഇ. ജൈടെക്സ് ഗ്ലോബര്‍ 2024ന് മുന്നോടിയായാണ് ഇആന്‍ഡ് (ഇത്തിസലാത്ത്&) ഗ്രൂപ്പിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമായ ഇ ആന്‍ഡ് യുഎഇ, 62 ജിബിപിഎസ് വേഗതയുള്ള 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചത്.
ഈ നേട്ടം 10 ജിഗാ നേഷന്‍ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ചീഫ് ടെക്‌നോളജി ഓഫീസർ ഖാലിദ് മുർഷെദ് പറഞ്ഞു. എഐ പിന്തുണയോടെ ഉപഭോക്താക്കൾക്ക് വ്യക്തിഗത അനുഭവം മെച്ചപ്പെടുത്തുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. എംയു-എംഐഎംഒ (മള്‍ട്ടി-യൂസര്‍, മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട്, മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്) പോലുള്ള അത്യാധുനിക ഹാര്‍ഡ്‍വെയറുകളും അല്‍ഗോരിതങ്ങളും ഉപയോഗിച്ച്, ഹൈ ബാന്‍ഡിലും ലോ ബാന്‍ഡിലുമുള്ള ഒന്നിലധികം കാരിയറുകളെ സമന്വയിപ്പിച്ചാണ് സെക്കൻഡില്‍ 62 ജിബിയെന്ന പുതിയ റെക്കോര്‍ഡ് വേഗത കൈവരിച്ചതെന്ന് ഇ& യുഎഇ അറിയിച്ചു. ഇതോടെ ആഗോള തലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വേഗതയിലുള്ള ഇന്‍റര്‍നെറ്റ് സേവനം ലഭിക്കുന്നവരായി യുഎഇ നിവാസികള്‍ മാറും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം