യുഎഇ പൊതുമാപ്പ്; പിഴ ഇളവിനായി സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പില്‍ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പിഴ ഇളവിന് അപേക്ഷ നല്‍കാമെന്നാണ് മാനവവിഭവശേഷി, സ്വദേശിവതകരണ മന്ത്രാലയം അറിയിച്ചത്.
അബുദാബി: പൊതുമാപ്പില്‍ സ്ഥാപനങ്ങള്‍ക്കും പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച കമ്പനികള്‍ക്ക് പിഴയില്‍ നിന്ന് ഒഴിവാകാം. ജോലിയില്‍ നിന്ന് വിട്ടുനിന്ന വ്യക്തികള്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്നും തൊഴില്‍ മന്ത്രാലയം.
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പില്‍ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പിഴ ഇളവിന് അപേക്ഷ നല്‍കാമെന്നാണ് മാനവവിഭവശേഷി, സ്വദേശിവതകരണ മന്ത്രാലയം അറിയിച്ചത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് പിഴകളില്‍ നിന്ന് ഒഴിവാക്കുന്നതിനാണ് അപേക്ഷ നല്‍കാനാകുക. പൊതുമാപ്പ് (ഗ്രേസ് പിരീയഡ്) കാലയളവായ ഒക്ടോബര്‍ 31 വരെയാണ് തൊഴില്‍ കരാറുകള്‍ സമര്‍പ്പിക്കുന്നതിനോ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിനോ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് പിഴകളില്‍ നിന്ന് ഒഴിവാക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുക.
രണ്ട് മാസത്തെ ഗ്രേസ് പിരീഡില്‍ നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനും സ്ഥാപനങ്ങളെ അഡ്മിനിസ്qട്രേറ്റീവ് പിഴകളില്‍ നിന്ന് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം ആരംഭിച്ച നാല് സേവനങ്ങളില്‍ ഒന്നാണിത്. വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കല്‍, പുതുക്കല്‍, റദ്ദാക്കല്‍, ജോലി ഉപേക്ഷിക്കല്‍ പരാതികളിന്മേല്‍ നടപടി സ്വീകരിക്കല്‍ എന്നിവ മന്ത്രാലയം നല്‍കുന്ന സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ പൊതുമാപ്പിന് അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാണ്.
https://www.youtube.com/watch?v=QJ9td48fqXQ