പുതിയ ഇളവുകൾ; വാറ്റ് നിയമത്തിൽ ഭേദഗതി വരുത്തി യുഎഇ
മൂന്ന് സേവനങ്ങൾക്ക് മൂല്യവര്‍ധിത നികുതിയില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
ദുബൈ: യുഎഇയില്‍ മൂല്യവര്‍ധിത നികുതി നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി അറിയിച്ച് ധനമന്ത്രാലയം. ശനിയാഴ്ചയാണ് യുഎഇ ക്യാബിനറ്റ് വാറ്റ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയ വിവരം മന്ത്രാലയം അറിയിച്ചത്.
പുതിയ ഭേദഗതി പ്രകാരം മൂന്ന് സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപ ഫണ്ട് മാനേജ്‌മെന്‍റ് സേവനങ്ങൾ, വെർച്വൽ ആസ്തികളുമായി ബന്ധപ്പെട്ട ചില സേവനങ്ങൾ കൂടാതെ ചാരിറ്റബിൾ, ഗവൺമെന്‍റ് സ്ഥാപനങ്ങളും ജാവകാരുണ്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇൻ-കൈന്‍ഡ് സംഭാവനകൾ എന്നീ മൂന്ന് സേവനങ്ങൾക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
നേരത്തെ അഞ്ച് ശതമാനം നികുതി ചുമത്തിയിരുന്ന ഈ സേവനങ്ങൾ വാറ്റില്‍ നിന്ന് ഒഴിവാക്കപ്പെടും. 12 മാസത്തിനുള്ളിൽ 5 മില്യൺ ദിർഹം വരെ മൂല്യമുള്ള സ്ഥാപനങ്ങളും ചാരിറ്റികളും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. കൂടാതെ, ഫെഡറൽ ടാക്സ് അതോറിറ്റിക്ക് രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരവും ക്യാബിനറ്റ് നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം