അവധിക്കാലത്ത് തൊഴില്‍ പഠിക്കാം, പണമുണ്ടാക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കി യുഎഇ

തൊഴില്‍ പരിചയം നേടുന്നതിനൊപ്പം തന്നെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം മൂന്നു മാസത്തെ തൊഴില്‍ കരാറില്‍ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടേണ്ടത്. തൊഴിലിന്റെ സ്വഭാവം എന്താണെന്ന് കരാറില്‍ വ്യക്തമാക്കണം.

UAE allows children aged 15 and above to get part time jobs

അബുദാബി: അവധിക്കാലം കളിച്ചു നടന്നു കളയേണ്ട, തൊഴില്‍ പഠിക്കാം, പണവും നേടാം. പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. കര്‍ശന നിബന്ധനകളോടെയാണ് കുട്ടികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്.

തൊഴില്‍ പരിചയം നേടുന്നതിനൊപ്പം തന്നെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം മൂന്നു മാസത്തെ തൊഴില്‍ കരാറില്‍ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടേണ്ടത്. തൊഴിലിന്റെ സ്വഭാവം എന്താണെന്ന് കരാറില്‍ വ്യക്തമാക്കണം. അതോടൊപ്പം വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം എന്നിവയും കരാറില്‍ ഉള്‍പ്പെടുത്തണം. കര്‍ശന വ്യവസ്ഥകള്‍ വെച്ച് തൊഴില്‍ ചെയ്യിക്കാന്‍ പാടില്ല.

പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍

ഫാക്ടറികളില്‍ രാത്രി സമയം ജോലി ചെയ്യിക്കരുത്. രാത്രി എട്ടു മുതല്‍ രാവിലെ ആറ് വരെ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അനുവാദമില്ല. ആറ് മണിക്കൂറാണ് പരമാവധി തൊഴില്‍ സമയം. വിശ്രമം നല്‍കാതെ തുടര്‍ച്ചയായി നാല് മണിക്കൂര്‍ ജോലി ചെയ്യിക്കരുത്. പരിശീലന സമയം തൊഴില്‍ സമയമായി കണക്കാക്കി വേതനം നല്‍കണം. ജോലിയോ തൊഴില്‍ പരിശീലനമോ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം പുറത്തിറങ്ങഉന്ന കുട്ടികള്‍ക്ക് തൊഴില്‍ പരിചയ, പരിശീലന സര്‍ട്ടിഫിക്കറ്റ് സ്ഥാപനം നല്‍കണം. എന്നാല്‍ തൊഴില്‍ കരാറിലുള്ള അവധിയല്ലാതെ മറ്റ് അവധി ദിവസങ്ങള്‍ ഈ കാലയളവില്‍ ഉണ്ടാകില്ല. 

ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ യുഎഇയില്‍ ടാക്സി നിരക്ക് കൂട്ടി

മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി

ദുബൈ: മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. 

മികവ് പുലര്‍ത്തുന്ന പ്രവാസികളുടെ മക്കള്‍ക്കും അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കും.  50 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പാരിതോഷികവും നല്‍കും. കഴിഞ്ഞ വര്‍ഷം മുതല്‍ 12-ാം ക്ലാസില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios