വന്‍തുക പിഴ ഒഴിവാകും, രണ്ട് മാസത്തെ ഗ്രേസ് പിരീഡ്; പ്രഖ്യാപനവുമായി യുഎഇ, താമസവിസ നിയമലംഘകർക്ക് ആശ്വാസം
രണ്ട് മാസത്തേക്കാണ് അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചത്.
അബുദാബി: യുഎഇയിൽ താമസവിസ നിയമംലംഘിച്ച് കഴിയുന്നവർക്ക് ആശ്വാസമായി പുതിയ തീരുമാനം. രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനും ഇക്കാലയളവില്‍ അവസരം നൽകും.
സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്. നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിൽ വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക.
Read Also - ലൈവില്‍ കണ്ടത് ജസ്റ്റിന്‍റെ മൃതദേഹമെന്ന് സംശയം; വിദേശത്ത് നിന്നെത്തി അമ്മാവൻ, സ്ഥലത്തെത്തിയപ്പോൾ മൃതദേഹമില്ല
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..