കുവൈത്തിൽ അപകടത്തിൽപ്പെട്ടത് തൊഴിലാളികൾ സഞ്ചരിച്ച വാഹനം; 2 മലയാളികൾക്കും പരിക്ക്, 5 പേർ സംഭവസ്ഥലത്ത് മരിച്ചു

ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർ ചികിത്സയിലാണ്.

two malayalis injured in kuwait vehicle accident

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി വിവരം. അഞ്ച് ഇന്ത്യൻ തൊഴിലാളികൾ മരിച്ച അപകടം കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് ഉണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 

ഇവരില്‍ 5 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർ ചികിത്സയിലാണ്. ഇതിൽ രണ്ടു പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. 

Read Also -  കുവൈത്തില്‍ വാഹനാപകടം; ആറ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്

പിറകിൽ മറ്റൊരു വാഹനം ഇടിച്ച​തിനെ തുടർന്ന് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios