Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിതമായി സ്വപ്ന സമ്മാനം, വർഷങ്ങളുടെ കാത്തിരിപ്പ് ഫലം കണ്ടു; മലയാളികൾക്ക് ബിഗ് ടിക്കറ്റിൽ മിന്നും വിജയം

ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കുകയെന്നതാണ് ഇരുവരുടെയും അടുത്ത ലക്ഷ്യം. 

two malayali expats wins aed one lakh through big ticket lucky draw
Author
First Published Sep 27, 2024, 3:01 PM IST | Last Updated Sep 27, 2024, 3:05 PM IST

അബുദാബി: നിരവധി പേരുടെ ജീവിതം ഒരു രാത്രി കൊണ്ട് മാറ്റിമറിച്ച ജനപ്രിയ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റിലൂടെ രണ്ട് മലയാളികള്‍ക്ക് സ്വപ്ന സമ്മാനം. ബി​ഗ് ടിക്കറ്റ് ​ഗ്യാരണ്ടീഡ് പ്രതിവാര നറുക്കെടുപ്പിൽ മൂന്നു പേരാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി നേടിയത്. അതില്‍ രണ്ടുപേര്‍ മലയാളികളാണ്. ഒരാള്‍ പാകിസ്ഥാന്‍ പൗരനും.  

14 വർഷമായി ദുബൈയിൽ താമസിക്കുന്ന റിയൽ എസ്റ്റേറ്റ് സൂപ്പർവൈസർ ഷൈൻ സാജുദ്ദീനാണ് സമ്മാനം നേടിയ മലയാളികളിൽ ഒരാള്‍. ഇദ്ദേഹം ഏഴ് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വര്‍ഷങ്ങളായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം നേടുന്നതെന്ന് ഷൈൻ പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റ് വാങ്ങിയതിനാല്‍ തന്നെ സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കുമെന്നും ഇതിലും വലിയ സമ്മാനത്തുക നേടുകയാണ് ഇനി തന്‍റെ ലക്ഷ്യമെന്നും ഷൈൻ കൂട്ടിച്ചേര്‍ത്തു. 

കുവൈത്തിൽ പ്രവാസിയായ മലയാളി ലിജിൻ ഏബിൾ ജോർജ് ആണ് മറ്റൊരു വിജയി. ലാബ് ടെക്നീഷ്യനാണ് ലിജിൻ. 2016 മുതൽ ഇദ്ദേഹം കുവൈത്തിൽ താമസിക്കുന്നുണ്ട്. ഏഴ് സഹപ്രവർത്തകർക്കൊപ്പമാണ് ലിജിൻ ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്. ബി​ഗ് ടിക്കറ്റിൽ ഒരു വര്‍ഷമായി പങ്കെടുക്കുന്ന ലിജിൻ സമ്മാനമൊന്നും ലഭിക്കാതെ വരുമ്പോള്‍ ഇടയ്ക്ക് നിർത്തും. ഇടവേളയ്ക്ക് ശേഷം വീണ്ടും ​ഗെയിം കളിക്കുന്നത് തുടരും. ഇതാണ് പതിവ്. തനിക്ക് കിട്ടിയ സമ്മാനത്തുക കുടുംബത്തിനായി ചെലവാക്കുമെന്നാണ് ലിജിൻ പറയുന്നത്. ബമ്പര്‍ പ്രൈസ് നേടുന്നത് വരെ ​ഗെയിം കളിക്കാനാണ് ലിജിന്റെ തീരുമാനം. എപ്പോഴാണ് ഭാ​ഗ്യം വരികയെന്ന് പറയാനാകില്ലെന്നും അതുകൊണ്ട് ​ഗെയിം കളിക്കുന്നത് തുടരണമെന്നാണ് ലിജിന് പറയാനുള്ളത്. 

പാകിസ്ഥാനിൽ നിന്നുള്ള 39 വയസ്സുകാരനായ സെക്യൂരിറ്റി കോർഡിനേറ്ററായ റിയാസത് ഖാൻ ആണ് മറ്റൊരു വിജയി. ദുബൈയിൽ 19 വർഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം 10 വർഷമായി മുടങ്ങാതെ ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ട്. ആദ്യം സഹപ്രവർത്തകർക്കൊപ്പമായിരുന്നു ടിക്കറ്റ് വാങ്ങുന്നതെങ്കിൽ അഞ്ച് വർഷമായി ഒറ്റയ്ക്കാണ് ഇദ്ദേഹം ഭാ​ഗ്യം പരീക്ഷിക്കുന്നത്. ബാങ്ക് വായ്പ വീട്ടാൻ സമ്മാനത്തുക ഉപയോ​ഗിക്കാനാണ് തീരുമാനം. ബി​ഗ് ടിക്കറ്റിൽ വലിയ വിശ്വാസമുണ്ടെന്നും ഇത് സുതാര്യമാണ്, സത്യസന്ധമാണ് എന്നത് തന്നെയാണ് പ്രധാന കാരണമെന്നും റിയാസത് ഖാന്‍ പറയുന്നു.

ബിഗ് ടിക്കറ്റിന്‍റെ പ്രൊമോഷൻ കാലയളവിൽ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒക്ടോബർ മൂന്നിന് 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ഇതിനായി സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ വാങ്ങാം. www.bigticket.ae സന്ദര്‍ശിച്ചോ അല്ലെങ്കിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാം. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് രണ്ടെണ്ണം സൗജന്യമായി ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios