സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസികള്‍ മരിച്ചു
മലപ്പുറം എടപ്പാൾ സ്വദേശി അബ്ദുൽ റസാഖും മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസുമാണ് ജിദ്ദയിലെ രണ്ട് സ്ഥലങ്ങളില്‍ ജോലിയ്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
റിയാദ്: സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി അബ്ദുൽ റസാഖും മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസുമാണ് ജിദ്ദയിലെ രണ്ട് സ്ഥലങ്ങളില്‍ ജോലിയ്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
മലപ്പുറം എടപ്പാൾ കോലളമ്പ് സ്വദേശി അബ്ദുൽ റസാഖ് വെളുത്തേടത് വളപ്പിൽ (37) ആണ് മരണപ്പെട്ടവരില്‍ ഒരാള്‍. ദീർഘകാലം റിയാദിൽ ജോലി ചെയ്തിരുന്ന അബ്ദുൽ റസാഖ് ഒരു മാസം മുമ്പാണ് ജിദ്ദയിലേക്ക് ജോലി മാറി എത്തിയത്. ജിദ്ദ ബലദിയ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു മാസമായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം ഹസ്സൻ ഗസ്സാവി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിൽ ഖബറടക്കും.
മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തു പറമ്പിൽ (42) ജിദ്ദയിൽ ജോലി സ്ഥലത്തു വെച്ചാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ജലവിതരണ കമ്പനിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ സാജിത. നാല് പെൺകുട്ടികളുമുണ്ട്. മൃതദേഹം മഹജർ കിംഗ് അബ്ദുൽ അസീസ് ഹോസ്‍പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Read also: ഹജ്ജിനെത്തിയ മലയാളി മദീനയില്‍ മരിച്ചു
പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ മരിച്ചു
റാസല്‍ഖൈമ: പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതയായി. കോട്ടയം പൊന്‍കുന്നം കല്ലംപറമ്പില്‍ അബ്ദുല്‍ കരീം നൂറിന്റെയും ബബിത നൂറിന്റെയും മകളായ ഹനാന്‍ നൂര്‍ (17) ആണ് മരിച്ചത്. റാക് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. പനിയെ തുടര്‍ന്ന് ഒരു മാസത്തോളമായി റാക് ഉബൈദുല്ലാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍: നൗഫീന്‍ നൂര്‍.