അബുദാബിയിലെ രണ്ട് പ്രധാന റോഡുകള്‍ ഇന്ന് മുതല്‍ ഭാഗികമായി അടച്ചിടും
സെപ്തംബര്‍ രണ്ട് വരെയാണ് റോഡുകള്‍ ഭാഗികമായി അടച്ചിടുക.
അബുദാബി: അബുദാബിയിലെ രണ്ട് പ്രധാന റോഡുകള്‍ ഇന്ന് (ഓഗസ്റ്റ് 31) മുതല്‍ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. സെപ്തംബര്‍ രണ്ട് വരെയാണ് റോഡുകള്‍ ഭാഗികമായി അടച്ചിടുക.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റോഡ് (ഇ311) ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 വരെയാണ് ദുബൈയിലേക്കുള്ള വലത് പാത അടച്ചിടുക. മറ്റൊരു പ്രധാന റോഡായ ഹസ്സ ബിന്‍ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് ശനിയാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 വരെ ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പുണ്ട്.
Read Also - സൗദി അറേബ്യയിൽ നഴ്സുമാര്‍ക്ക് അവസരങ്ങൾ; നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു