കടത്താന്‍ ശ്രമിച്ചത് 189 കിലോ ഹാഷിഷും ലഹരിമരുന്നും; രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ

കോസ്റ്റ് ഗാർഡും ഡ്രഗ് കൺട്രോൾ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

two Iran national sentenced to death in kuwait for drug smuggling

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ രണ്ട് പ്രവാസികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കുബ്ബാർ ദ്വീപിൽ നിന്ന് കടൽ മാർഗം കടത്താന്‍ ശ്രമിച്ച 189 കിലോഗ്രാം ഹാഷിഷും ലഹരി പദാര്‍ത്ഥങ്ങളും കടത്താൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാരായ രണ്ട് ഇറാനിയൻ പൗരന്മാര്‍ക്കാണ് കൗൺസിലർ സുൽത്താൻ ബൗറെസ്‌ലിയുടെ നേതൃത്വത്തിലുള്ള കസേഷൻ കോടതി വധശിക്ഷ വിധിച്ചത്.

കോസ്റ്റ് ഗാർഡും ഡ്രഗ് കൺട്രോൾ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിക്കുകയും തങ്ങൾ ഹാഷിഷ് ഉപയോഗിക്കുന്നവരാണെന്ന് കോടതിയിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Read Also - കോസ്മെറ്റിക് സർജറി ചെയ്തവര്‍ ശ്രദ്ധിക്കുക; പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍

കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പരിശോധന; 20 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 20 നിയമലംഘനങ്ങള്‍. മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിന്‍റെ പരിശോധനാ ക്യാമ്പയിനിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഫർവാനിയ പ്രദേശത്തെ റീട്ടെയില്‍ സ്റ്റോറുകളും മറ്റും  ലക്ഷ്യമിട്ടാണ് ഫീൽഡ് പരിശോധന നടത്തിയതെന്ന് ഫർവാനിയ ഗവർണറേറ്റിലെ മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പ് ഡയറക്ടർ തലാൽ അൽ അസ്മി  വിശദീകരിച്ചു. 

ഗവർണറേറ്റിലെ ഇൻസ്പെക്ടർമാർ അവരുടെ ഫീൽഡ് പരിശോധനകള്‍ തുടരുമെന്നും മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios