വാക്കുതര്‍ക്കത്തിനിടെ കൊലപാതകം; ഭാര്യയെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തി, രണ്ട് പ്രവാസികൾ അറസ്റ്റിൽ

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കൊലപാതകം. 

two foreigners arrested in saudi for murdering wife and mother in law

റിയാദ്: സൗദി അറേബ്യയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഭാര്യമാരെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ. ഒരു സംഭവത്തിൽ റിയാദിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സുഡാനി പൗരനെയാണ് പൊലീസ് പിടികൂടിയത്. റിയാദിൽ കുടുംബസമേതം താമസിച്ചിരുന്ന ഇയാൾ ഭാര്യയുമായി വാക്ക് തർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. 

Read Also - പ്രവാസികൾക്ക് കോളടിച്ചു, ആകെ മൂന്ന് ദിവസം അവധി; ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു, സ്വകാര്യ മേഖലയ്ക്കും ബാധകം

പ്രതിയെ പബ്ലിക് പ്രോസിക്യുഷന് കൈമാറി. മക്കയിലുണ്ടായ രണ്ടാമത്തെ സംഭവത്തിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പ്രതി രണ്ട് പേരെയും ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ മക്ക പ്രവിശ്യാ പൊലീസ് കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യുഷന് കൈമാറി. 

https://www.youtube.com/watch?v=QJ9td48fqXQ

Latest Videos
Follow Us:
Download App:
  • android
  • ios