മദ്യ വില്‍പന നടത്തിയ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇരുവരും മദ്യ വില്‍പന നടത്തുകയും മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Two expats arrested in Kuwait for selling liquor

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ വില്‍പന നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനായി രാജ്യവ്യാപകമായി നടന്നുവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ക്കും ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇരുവരും മദ്യ വില്‍പന നടത്തുകയും മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്ന ഇവര്‍, രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാണ് ജോലി ചെയ്‍തിരുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനായി രണ്ട് പേരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

Read also: ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

കുവൈത്തില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു. ഫര്‍വാനിയ, ജലീബ് അല്‍ ശുയൂഖ് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ

സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലുള്ള ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് കാരക്കുറിശി സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്. 

വ്യാഴാഴ്ച പകലായിരുന്നു ഗോഡൗണിനിൽ തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് ഉടന്‍ തന്നെയെത്തി തീ കെടുത്തുകയായിരുന്നു. മൃതദേഹം പൊലീസ് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അബ്ദുല്ല - സൈനബ ദമ്പതികളുടെ മകനാണ് മരിച്ച നാസര്‍. ഭാര്യ - ഹാലിയത്ത് ബീവി. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.

ഐഎസിൽ ചേർന്ന കുവൈത്തി പൗരന് അഞ്ച് വർഷം കഠിന തടവ്

കുവൈത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന വീഡിയോ ആപ്ലിക്കേഷനായി ടിക് ടോക്ക്

കുവൈത്ത് സിറ്റി: ഈ വര്‍ഷം രണ്ടാം പാദത്തിലും കുവൈത്തിലെ ബ്രോഡ്കാസ്റ്റിങ്  ആപ്ലിക്കേഷനുകളുടെ വിഭാഗത്തില്‍ ടിക് ടോക്ക് ഒന്നാമതെത്തി. 2022ന്റെ ആദ്യ പാദത്തിലും ടിക് ടോക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പുറത്ത് വിട്ട കണക്കില്‍ യൂട്യൂബ് ആണ് രണ്ടാം സ്ഥാനത്ത്. 

നെറ്റ്ഫ്‌ലിക്‌സ് മൂന്നാമതും എത്തി. സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ 2022 രണ്ടാം പാദത്തില്‍ ഫേസ്ബുക്ക് ആണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ട്വിറ്ററും മൂന്നാമത് ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ടംബ്ലറുമാണ്. ഇലക്ട്രോണിക്ക് ഗെയിം ആപ്ലിക്കേഷനില്‍ ബ്ലിസാര്‍ഡ് ഗെയിംസ് ആണ് ഒന്നാം സ്ഥാനത്ത്. വാല്‍വ്‌സ് സ്റ്റീം, പ്ലേസ്റ്റേഷന്‍ നെറ്റ്‌വര്‍ക്ക് എന്നിവയാണ് പിന്നിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios