നിരോധിത പ്രദേശത്ത് കയറി മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചു; രണ്ട് പ്രവാസികൾ പിടിയില്‍
വീഡിയോ ചിത്രീകരിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടതോടെയാണ് സംഭവം ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിച്ചത്.
(പ്രതീകാത്മക ചിത്രം)
കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല പ്രദേശത്തെ നിരോധിത സ്ഥലത്ത് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച രണ്ട് പ്രവാസികളെ പിടികൂടി. രണ്ടുപേരില്‍ ഒരാള്‍ക്ക് നിയന്ത്രണമുള്ള സ്ഥലത്ത് പ്രവേശിക്കാനുള്ള പാസുണ്ടായിരുന്നു. ഇയാള്‍ സുഹൃത്തിനെയും ഒപ്പം കൂട്ടുകയായിരുന്നു. സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്.
വീഡിയോ ചിത്രീകരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുകയും ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രവാസികളെ കസ്റ്റഡിയിൽ എടുത്തത്. അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. നിരോധിത പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും അന്വേഷണം നടത്തിവരികയാണ്.
Read Also - യുഎഇ തെരുവുകളില്‍ കൂട്ടംകൂടി പ്രതിഷേധം; കടുത്ത നടപടി, ബംഗ്ലാദേശികള്‍ക്ക് ജീവപര്യന്തം തടവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം