ഒമാനിൽ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
ട്രക്കില്‍ നിന്നും ട്രയത്തിലീന്‍ ഗ്ലൈകോള്‍ (ടി ഇ ജി) ലീക്ക് ആയിരുന്നു. എന്നാല്‍ കൂടുതൽ അപകടങ്ങൾ ഉണ്ടാകാതെ അധികൃതര്‍ വേണ്ട നടപടികൾ സ്വീകരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്വദേശികള്‍ മരിച്ചു. ഒരു ട്രെയിലറും ടാങ്കര്‍ ട്രക്കുമാണ് കൂട്ടിയിടിച്ചത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ആദം വിലായത്തിലാണ് സംഭവം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് ട്രക്കില്‍ നിന്നും ട്രയത്തിലീന്‍ ഗ്ലൈകോള്‍ (ടി ഇ ജി) ലീക്ക് ആയിരുന്നു. എന്നാല്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് റെസ്‌ക്യൂ സംഘം ഉടനടി സ്ഥലത്തെത്തുകയും കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികളെടുക്കുകയും ചെയ്തു.
വിദഗ്ധ സംഘം സ്ഥലത്തെത്തി (ടി ഇ ജി ചോര്‍ച്ച തടയുകയും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കിയതായും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം